ഉഡുപ്പിയിലെ ഗവൺമെന്റ് പി യു കോളേജിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ ക്ലാസിൽ പ്രവേശിപ്പിക്കാത്ത സംഭവത്തിൽ പ്രതികരണവുമായി കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്. മുപ്പത് വർഷത്തോളമായി കോളേജിലെ യൂണിഫോം ചട്ടം നിലവിലുണ്ടെന്നും അന്നാെന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ പ്രശ്നമുണ്ടാക്കുന്ന വിദ്യാർത്ഥിനികൾക്ക് കഴിഞ്ഞ ഒന്നരവർഷം ഇല്ലാത്ത പ്രശ്നമാണ് ഇപ്പോഴുള്ളതെന്നും കർണാടക വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതകേന്ദ്രങ്ങളല്ലെന്നും ഹിജാബ് ധരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘പ്രശ്നങ്ങളൊന്നുമില്ലാതെ നൂറിലധികം മുസ്ലിം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. സ്കൂളുകളും കോളേജുകളും മതകേന്ദ്രങ്ങളല്ല. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കുന്നത് അച്ചടക്കമില്ലായ്ക്ക് തുല്യമാണ്. കാരണം മറ്റ് വിദ്യാർത്ഥികളും സമാനമായ ഇളവുകൾ പ്രതീക്ഷിക്കും. 1985 മുതൽ കോളേജിൽ യൂണിഫോം ഉണ്ട്. ഇതുവരെയും ഒരു പ്രശ്നവും ഇല്ല. യൂണിഫോം ഒരു പൊതുവായ ചിന്ത ഉണ്ടാക്കുന്നു. ഹിജാബ് മാത്രമല്ല കേസരി ഷാളുകളും കോളേജിൽ അനുവദിക്കുന്നില്ല. ഈ ആറ് പെൺകുട്ടികൾക്ക് ഒന്നര വർഷം മുമ്പ് വരെ യൂണിഫോമിൽ യാതൊരു പ്രശ്നവും തോന്നിയിരുന്നില്ല. പെട്ടന്നാണ് അവർക്ക് പ്രകോപനം വന്നത്,’ ബിസി നാഗേഷ് പറഞ്ഞു.
Also Read:തൊടുപുഴയിൽ കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
ഹിജാബ് ധരിക്കാൻ വിവാദമായതോടെ കര്‍ണാടകയിലെ കോളേജുകളില്‍ യൂണിഫോം സിസ്റ്റം നടപ്പാക്കാനൊരുങ്ങി പ്രീ യൂണിവേഴ്‌സിറ്റി വകുപ്പ്. കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നത് അധികൃതര്‍ നിരോധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏകദേശം ഒരു മാസത്തോളമായി ഹിജാബ് വിഷയത്തില്‍ സംസ്ഥാനത്ത് വിവാദങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ യൂണിഫോം നീക്കം.
ഹിജാബ് നിരോധനം ദേശീയ തലത്തില്‍ ചര്‍ച്ചയായതോടെ കഴിഞ്ഞ ദിവസം കോളേജില്‍ ചേര്‍ന്ന യോഗത്തിലാണ് യൂണിഫോം രീതിയിലേക്ക് മാറാനുള്ള നിര്‍ദേശമുയര്‍ന്നത്. ജനുവരി ഒന്നു മുതലാണ് ഉഡുപ്പിയിലെ കോളേജിൽ ഹിജാബ് വിവാദം ഉടലെടുത്തത്. ഹിജാബ് ധരിച്ച ആറു പെൺകുട്ടികളെ അധികൃതർ ക്ലാസിൽ നിന്നു പുറത്താക്കി. ഹിജാബ് യൂണിഫോം ചട്ടത്തിനെതിരാണെന്ന് പറഞ്ഞായിരുന്നു അധികൃതരുടെ വിലക്ക്, ഇതിനെതിരെ വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുകയും ചെയ്തു. ഹിജാബ് ധരിക്കുന്നത് തങ്ങളുടെ അടിസ്ഥാന അവകാശമാണെന്നും അത് തടയാൻ കോളേജിനധികാരമില്ലെന്നും വിദ്യാർത്ഥിനികൾ പറയുന്നു.
Post Your Comments