മുംബൈ: അനിയത്തിയേയും ഇതുപോലെ ചെയ്യും എന്ന് ഭീഷണിപ്പെടുത്തി 16-കാരിയെ രണ്ട് വര്‍ഷത്തോളം ബലാത്സംഗം ചെയ്ത് പിതാവും സഹോദരനും. മുംബൈ ധാരാവിയില്‍ ആണ് സംഭവം. ഇരുവരും പോലീസ് പിടിയിൽ. പെണ്‍കുട്ടി സ്‌കൂള്‍ പ്രിന്‍സിപ്പലിനോടും അധ്യാപികയോടും ബലാത്സംഗ വിവരം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
നാല്‍പ്പത്തിമൂന്നുകാരനായ പിതാവാണ് 2019 ജനുവരിയില്‍ കുട്ടിയെ ആദ്യം ബലാത്സംഗത്തിന് വിധേയമാക്കിയത്. പെണ്‍കുട്ടി ഒറ്റയ്ക്ക് കിടന്നുറങ്ങിയ സമയത്തായിരുന്നു പീഡനം. പിന്നീട് ഇരുപതുകാരനായ സഹോദരനും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ‘ആരോടെങ്കിലും പറഞ്ഞാല്‍ നിന്റെ അനിയത്തിയേയും ഇതുപോലെ ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണി നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
അനിയത്തിയെ ഉപദ്രവിക്കുമോയെന്ന ഭയംമൂലമാണ് ഇത്രയും കാലം ബലാത്സംഗവിവരം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
Post Your Comments