പാലക്കാട്: ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്‌കെ സജീഷിനെ ഉള്‍പ്പെടുത്തി ചാനലിൽ വന്ന റിപ്പോർട്ടിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന നെല്‍കൃഷി റിപ്പോര്‍ട്ട് ചെയ്യാന്‍ റിപ്പോര്‍ട്ടര്‍ വരുമ്പോൾ വളരെ അപ്രതീക്ഷിതമായി അവിടെ വച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ നെല്ല് കൊയ്തുകൊണ്ടിരിക്കുന്ന എസ്‌കെ സജീഷിനെ കാണുന്നതായാണ് റിപ്പോർട്ടിൽ കാണിക്കുന്നത്.
എന്നാല്‍ സജീഷിനെ കണ്ട് റിപ്പോര്‍ട്ടര്‍ അടുത്തെത്തുമ്പോൾ തന്നെ സജീഷിന്റെ ഷര്‍ട്ടില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന മൈക്കും അതിന്റെ കേബിളും ട്രോളന്മാര്‍ കണ്ടെത്തി. റിപ്പോര്‍ട്ട് തന്നെ സ്‌ക്രിപ്റ്റഡ് ആയിരുന്നുവെന്നും ചാനല്‍ ചര്‍ച്ചകളിലൂടെ ഇപ്പോള്‍ മലയാളികള്‍ക്ക് പരിചിതനായ സജീഷിന്റെ മേക്ക് ഓവറായിരുന്നു റിപ്പോര്‍ട്ടിന്റെ ലക്ഷ്യമെന്നുമാണ് ഉയരുന്ന വിമര്‍ശനം. ഈ വിഷയത്തിൽ പ്രതികരണവുമായാണ് ശ്രീജിത്ത് രംഗത്ത് വന്നിട്ടുള്ളത്.
സജീഷ് തലേ രാത്രിയിലെ ചർച്ചകഴിഞ്ഞ് ഓടിയ കണ്ടത്തിൽ തപ്പണമെന്ന ബുദ്ധിക്ക് ആ ക്യാമറാമാന് ഒരു കുതിരപ്പവൻ നൽകണമെന്ന് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എല്ലാം ഒരു മെക്സിക്കൻ അപാരത പോലെ തോന്നുന്നുവെന്നും ശ്രീജിത്ത് പരിഹസിച്ചു .
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ജീവിതത്തിലെ അപ്രതീക്ഷിത മുഹൂർത്തങ്ങൾ നേരിടാനുള്ള സുജേഷിന്റെ മുന്നൊരുക്കം പ്രശംസനീയം തന്നെ. അപ്രതീക്ഷിതമായി ഒരു ലേപ്പൽ മൈക്കും ഷർട്ടിൽ കുത്തിക്കൊണ്ട് അപ്രതീക്ഷിതമായി കണ്ടത്തിലേക്ക് ഇറങ്ങുക. അപ്രതീക്ഷിതമായി ക്യാമറയുമായി ഒരാൾ അവിടെ വരിക. അവർ അപ്രതീക്ഷിതമായി കണ്ടുമുട്ടുക. അതിലും അപ്രതീക്ഷിതമായി, സുജേഷ് രാവിലെ അപ്രതീക്ഷിതമായി ഷർട്ടിൽ കുത്തിയ ലേപ്പൽ മൈക്കിൽ നിന്നുള്ള ശബ്ദം അപ്രതീക്ഷിതമായി വന്ന വ്യക്തിയുടെ ക്യാമറയിൽ റെക്കോർഡ് ആകുക. എല്ലാം ഒരു മെക്സിക്കൻ അപാരത പോലെ തോന്നുന്നു.
എങ്കിലും സുജേഷിനെ തപ്പണമെങ്കിൽ തലേ രാത്രിയിലെ ചർച്ചകഴിഞ്ഞ് ഓടിയ കണ്ടത്തിൽ തപ്പണമെന്ന ബുദ്ധിക്ക് ആ ക്യാമറാമാന് ഒരു കുതിരപ്പവൻ.
Post Your Comments