KeralaLatest NewsNews

സെറിഫെഡ് നിയമനം: കേരളം കണ്ട ഏറ്റവും വലിയ തൊഴിൽ കുംഭകോണമെന്ന് ഹൈക്കോടതി

രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ക്രമക്കേടുകൾ നടന്നതെന്നും ജസ്റ്റിസ് എൻ നഗരേഷ് നിരീക്ഷിച്ചു.

കൊച്ചി: കേരള സ്റ്റേറ്റ് സെറികൾച്ചർ കോ-ഓപ്പറേറ്റീവ് അപെക്സ് സൊസൈറ്റിയിലെ (സെറിഫെഡ് ) അനധികൃത നിയമനത്തിൽ രൂക്ഷ വിമർശനവുമായി കേരളാ ഹൈക്കോടതി. സെറിഫെഡ് നിയമനം കേരളം കണ്ട ഏറ്റവും വലിയ തൊഴിൽ കുംഭകോണമെന്ന് ഹൈക്കോടതി വിമർശിച്ചു. നിയമനങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താനും കോടതി നിർദ്ദേശിച്ചു. സെറിഫെഡ് പുനർജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചു. സെറിഫെഡ് അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സെറിഫെഡിന്റെ തകർച്ചയിലേക്ക് നയിച്ചത് അനധികൃത നിയമനമാണെന്ന് കോടതി കണ്ടത്തി. അക്കൗണ്ടന്റ് ജനറൽ, ധനകാര്യവകുപ്പ്, പ്ലാനിങ് ബോർഡ് എന്നിവയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിഗമനം. മുന്നൂറോളം പേരെയാണ് സെറിഫെഡിലേക്ക് അനധികൃതമായി നിയമിച്ചത്. സർക്കാർ നാമനിർദ്ദേശം ചെയ്ത ഡയറക്ടർ ബോർഡ് ജീവനക്കാർക്ക് നിയമവിരുദ്ധമായി നിയമനം നൽകുകയായിരുന്നു.

Read Also: ഷാരൂഖ് ഖാനെ കാണാന്‍ ഇല്ല: സോഷ്യൽ മീഡിയയിൽ ക്യാമ്പയിനിങ്ങുമായി ആരാധകർ

ജില്ലകൾ തോറും ഓഫീസുകൾ തുറന്നായിരുന്നു നിയമനം. സെറിഫെഡ് പ്രതിസന്ധിയിലായപ്പോൾ 271 ജീവനക്കാരെ വിവിധ സർക്കാർ വകുപ്പുകളിലേക്ക് പുനർവിന്യസിച്ചു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ക്രമക്കേടുകൾ നടന്നതെന്നും ജസ്റ്റിസ് എൻ നഗരേഷ് നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button