ലക്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന്റെ സഖ്യസാധ്യതകൾ സൂചിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിയല്ലാത്ത ആരുമായും കോൺഗ്രസ് തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന് തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞു. എന്നാൽ, ബിജെപിക്ക് സമാനമായ രാഷ്ട്രീയമാണ് സമാജ്‌വാദി പാർട്ടിക്കുമുള്ളതെന്നും അവർ ആരോപിച്ചു.
‘കോൺഗ്രസിന്റെ വാതിൽ ബിജെപിക്ക് മുന്നിൽ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ, ബാക്കിയുള്ളവരുമായെല്ലാം കോൺഗ്രസ് സഖ്യത്തിന് തയ്യാറാണ്. ബിജെപിക്കും എസ്പിക്കും ഒരേ രാഷ്ട്രീയ ശൈലിയാണുള്ളത് ആ രാഷ്ട്രീയത്തിൽ നിന്ന് അവർ നേട്ടംകൊയ്യുകയും ചെയ്യുന്നുണ്ട്. കോൺഗ്രസിന് പറയാനുള്ളത് സാധാരണക്കാർക്കാണ് നേട്ടമുണ്ടാകേണ്ടത്. വികസന വിഷയങ്ങളാണ് ഉയർത്തേണ്ടത്. മതവർഗീയതയുടെയും ജാതീയതയുടെയുമെല്ലാം അടിസ്ഥാനത്തിൽ മുന്നോട്ടുപോകുന്നവർക്ക് ഒരേയൊരു അജണ്ടയേയൂള്ളൂ. അവർ പരസ്പരം അതിൽനിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്’-പ്രിയങ്ക പറഞ്ഞു.
Read Also : കള്ളക്കടത്ത് സംഘത്തെയും സ്വർണം തട്ടാൻ എത്തിയ സംഘത്തെയും പാർക്കിങ് ഏരിയയിൽ നിന്ന് സാഹസികമായി പിടികൂടി പൊലീസ്
കോൺഗ്രസിന്റെ എതിരാളികൾ തൊഴിലില്ലായ്മയും വിലക്കയറ്റവും ഉത്തർപ്രദേശിലെ സാഹചര്യവും കർഷകരുടെ അവസ്ഥയുമെല്ലാമാണെന്നും പ്രിയങ്ക പറഞ്ഞു. ഇതിനെല്ലാമെതിരെയാകും ഞങ്ങളുടെ പോരാട്ടം. യുപിയിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഏറ്റവും പ്രധാന പാർട്ടിയാകാൻ പോകുകയാണ് കോൺഗ്രസെന്നും പ്രിയങ്ക വ്യക്തമാക്കി.
Post Your Comments