PathanamthittaNattuvarthaLatest NewsKeralaNews

വനിതാ ഹോസ്റ്റലിന് മുന്നില്‍ പട്ടാപ്പകല്‍ നഗ്‌നതാ പ്രദര്‍ശനം: മധ്യവയസ്‌കൻ പിടിയിൽ

പത്തനംതിട്ട: വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ രണ്ടു പേരില്‍ ഒരാള്‍ പോലീസിന്റെ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് അങ്ങാടിക്കല്‍ സ്വദേശി നന്ദനന്‍ (55) ആണ് പിടിയിലായത്. ഇരുചക്രവാഹനങ്ങളില്‍ എത്തിയ രണ്ടുപേർ വനിതാ ഹോസ്റ്റലിനു മുന്നില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശിപ്പിച്ച്‌ അശ്ലീലചേഷ്ടകള്‍ കാണിക്കുകയായിരുന്നു.

സംഭവത്തിൽ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ മൊബൈലിൽ പകര്‍ത്തിയ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. തുടർന്ന് പ്രതികളിൽ ഒരാളായ നന്ദനനെ വീട്ടില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെയും സമാനമായ പരാതികള്‍ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് നന്ദനനെ പ്രദേശവാസികള്‍ മര്‍ദിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

പോക്‌സോ കേസിലെ പ്രതിയെ ഇരയായ പെൺകുട്ടിയുടെ പിതാവ് വെടിവെച്ചുകൊന്നു

കഴിഞ്ഞ ദിവസം പകൽ മുണ്ടും ഷര്‍ട്ടും ധരിച്ച്‌ ബുള്ളറ്റിലും സ്‌കൂട്ടറിലും എത്തിയ രണ്ടു പേരാണ് വാഹനം ഹോസ്റ്റലിന് മുന്നില്‍ നിര്‍ത്തി വസ്ത്രം മാറ്റി നഗ്‌നത പ്രദര്‍ശിപ്പിച്ചത്. ഏകദേശം 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗീക ചേഷ്ടകള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലും വ്യക്തമാണ്. ഇരുവരും ഹെല്‍മറ്റും മാസ്‌കും ധരിച്ചിരുന്നു. പെണ്‍കുട്ടികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഹോസ്റ്റല്‍ വാര്‍ഡനെ കാണിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നൽകുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button