അമ്പലപ്പുഴ: കരൂരിൽ വീട്ടിൽ വ്യാജമദ്യ നിർമാണം നടത്തിയ കേസിലെ പ്രധാന പ്രതികൾ പിടിയിൽ. പുറക്കാട് പഞ്ചായത്ത് കരൂർ രോഹിണി നിവാസിൽ ശ്രീരാജ് (29), പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് പുത്തൻചിറ വീട്ടിൽ ഷിബുലാൽ (44) എന്നിവരാണ് പിടിയിലായത്. തമിഴ്നാട് പൊള്ളാച്ചിയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്.
നവംബർ 25 നാണ് കേസിനാസ്പദമായ സംഭവം. പുറക്കാട് കരൂർ കിഴക്ക് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് 45 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും മദ്യം നിർമിക്കാനുള്ള സ്പിരിറ്റും ആണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് ലോക്ഡൗൺ സമയം മുതൽ കാലിത്തീറ്റ ഇറക്കുമതിയുടെ മറവിൽ സ്പിരിറ്റെത്തിച്ച് വ്യാജമായി മദ്യം നിർമിക്കുകയായിരുന്നു.
Read Also : യോഗം വിളിച്ചപ്പോള്‍ കേരളം ഔട്ടായി: കേരളത്തെ ഇകഴ്ത്താം, അവഗണിക്കാം എന്നാല്‍ ഗുരുവിനോട് വേണോയെന്ന് ബ്രിട്ടാസ്
അമ്പലപ്പുഴ ഡിവൈഎസ്പി സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ ഇൻസ്പെക്ടർ എസ്. ദ്വിജേഷ് എഎസ്ഐ സജിമോൻ, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സിപിഒ എബി തോമസ്, ഹരികൃഷ്ണൻ, ടോണി വർഗീസ്, വിനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇതേ കേസിൽ മുമ്പ് മനോജ്, രാഹുൽ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments