AlappuzhaLatest NewsKeralaNattuvarthaNews

വീ​ട്ടി​ൽ വ്യാ​ജമ​ദ്യ നി​ർ​മാ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ൾ പിടിയിൽ

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ക​രൂ​ർ രോ​ഹി​ണി നി​വാ​സി​ൽ ശ്രീ​രാ​ജ് (29), പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് പു​ത്ത​ൻ​ചി​റ വീ​ട്ടി​ൽ ഷി​ബു​ലാ​ൽ (44) എ​ന്നി​വ​രാ​ണ് പിടിയിലായത്

അ​മ്പ​ല​പ്പു​ഴ: ക​രൂ​രി​ൽ വീ​ട്ടി​ൽ വ്യാ​ജമ​ദ്യ നി​ർ​മാ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ൾ പിടിയിൽ. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ക​രൂ​ർ രോ​ഹി​ണി നി​വാ​സി​ൽ ശ്രീ​രാ​ജ് (29), പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് പു​ത്ത​ൻ​ചി​റ വീ​ട്ടി​ൽ ഷി​ബു​ലാ​ൽ (44) എ​ന്നി​വ​രാ​ണ് പിടിയിലായത്. ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നാണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​വം​ബ​ർ 25 നാ​ണ് കേസിനാസ്പദമായ സംഭവം. പു​റ​ക്കാ​ട് ക​രൂ​ർ കി​ഴ​ക്ക് ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ നി​ന്ന് 45 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശമ​ദ്യ​വും മ​ദ്യം നി​ർ​മി​ക്കാ​നു​ള്ള സ്പി​രി​റ്റും ആണ് അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ലോ​ക്ഡൗ​ൺ സ​മ​യം മു​ത​ൽ കാ​ലി​ത്തീ​റ്റ ഇ​റ​ക്കു​മ​തി​യു​ടെ മ​റ​വി​ൽ സ്പി​രി​റ്റെ​ത്തി​ച്ച് വ്യാ​ജ​മാ​യി മ​ദ്യം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : യോഗം വിളിച്ചപ്പോള്‍ കേരളം ഔട്ടായി: കേരളത്തെ ഇകഴ്ത്താം, അവഗണിക്കാം എന്നാല്‍ ഗുരുവിനോട് വേണോയെന്ന് ബ്രിട്ടാസ്

അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി സു​രേ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ദ്വി​ജേ​ഷ് എ​എ​സ്ഐ സ​ജി​മോ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സി​പി​ഒ എ​ബി തോ​മ​സ്, ഹ​രി​കൃ​ഷ്ണ​ൻ, ടോ​ണി വ​ർ​ഗീ​സ്, വി​നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​തേ കേ​സി​ൽ മു​മ്പ് മ​നോ​ജ്, രാ​ഹു​ൽ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​

shortlink

Related Articles

Post Your Comments

Related Articles


Back to top button