![](/wp-content/uploads/2021/07/clubhouse-1.jpg)
ഡൽഹി: ക്ലബ്ഹൗസിൽ ചാറ്റ്‌റൂം തുറന്ന് മുസ്ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപ ചർച്ച നടത്തിയ സംഭവത്തിൽ പ്രധാന പ്രതി ഉത്തർപ്രദേശ് സ്വദേശിയായ പതിനെട്ട്കാരൻ. ലക്നൗ സ്വദേശിയായ ബിരുദ വിദ്യാർത്ഥിയാണ് ഡൽഹി പോലീസ് സൈബർ സെല്ലിന്റെ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചത്.
മുസ്ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപ ചർച്ച നടത്താനായി വ്യാജപേരിലാണ് ഇയാൾ ക്ലബ്ഹൗസിൽ റൂം തുറന്നത്. സൈനിക സ്‌കൂളിൽ അക്കൗണ്ടന്റാണ് കുട്ടിയുടെ അച്ഛൻ. മറ്റൊരാളുടെ നിർദേശപ്രകാരമാണ് ഓഡിയോ ചാറ്റ്‌റൂം ആരംഭിച്ചതെന്ന് ചോദ്യംചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
ഓഡിയോ ചാറ്റ്‌റൂം തുറന്ന ശേഷം മോഡറേറ്റർ അവകാശം അയാൾക്ക് കൈമാറുകയായിരുന്നു. ഇയാളിൽനിന്ന് മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു.
Post Your Comments