പുതിയ പ്രീമിയം ഐഫോണ്‍ സീരീസില്‍ 48 മെഗാപിക്‌സല്‍ ക്യാമറ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ അവകാശപ്പെടുന്നു. അടുത്ത രണ്ടു വര്‍ഷങ്ങളിലെ ഐഫോണുകളില്‍ വരാനിരിക്കുന്ന ക്യാമറകളെക്കുറിച്ചാണ് അദ്ദേഹം പറയുന്നതെന്ന് മാക് റൂമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഫോണ്‍ 14 സീരീസില്‍ 48 എംപി ക്യാമറ ഉള്‍പ്പെടുത്തുമെന്നും കുവൊ അവകാശപ്പെടുന്നുണ്ട്.
ഐഫോണ്‍ 15 (2023) സീരീസില്‍ പെരിസ്‌കോപ് ക്യാമറാ സിസ്റ്റം പ്രതീക്ഷിക്കാമെന്നാണ്. ഐഫോണ്‍ 14ന്റെ വൈഡ് ക്യാമറയ്ക്കായിരിക്കും 48 എംപി സെന്‍സര്‍ നല്‍കുക. അതേസമയം, 48 എംപി ക്യാമറ ഉപയോഗിച്ച് 48 എംപി ചിത്രങ്ങളും, 12 എംപി ചിത്രങ്ങളും എടുക്കാനായേക്കുമെന്നും പറയുന്നു. ഇതിനായി പിക്‌സല്‍ ബിനിങ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
Read Also:- വായ്നാറ്റം അകറ്റാൻ ചില വഴികൾ!
വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പോലും വര്‍ഷങ്ങളായി പ്രയോജനപ്പെടുത്തുന്നതാണ് ഈ സാങ്കേതികവിദ്യ. സാംസങ് ഗ്യാലക്‌സി എസ് 21നെ പോലെ നല്ല വെളിച്ചമുള്ള സമയത്ത് ഐഫോണ്‍ 14 പ്രോ മോഡലുകളും 48 എംപി ചിത്രങ്ങള്‍ എടുക്കും. അതേസമയം വെളിച്ചക്കുറവുള്ള സമയത്ത് 12 എംപി ചിത്രങ്ങള്‍ എടുക്കുമെന്നും ഇതുവഴി ഗുണനിലവാരം ഉറപ്പിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
Post Your Comments