Latest NewsNewsTechnology

ഐഫോൺ 15 സീരീസുകൾക്ക് വൻ ജനപ്രീതി! ആദ്യ ദിനത്തിൽ രേഖപ്പെടുത്തിയത് റെക്കോർഡ് വിൽപ്പന

ഇന്ത്യയിൽ നിർമ്മിച്ച ഹാൻഡ്സെറ്റുകൾ ഉൾപ്പെടെയാണ് ഇത്തവണ വിൽപ്പനയ്ക്ക് എത്തിയത്

ആപ്പിൾ അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 15 സീരീസുകൾക്ക് രാജ്യത്ത് മികച്ച സ്വീകരണം. വിൽപ്പന ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ റെക്കോർഡ് മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഐഫോൺ 14 പുറത്തിറക്കിയ ആദ്യ ദിനത്തിൽ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെ നടന്ന വിൽപ്പനയെക്കാൾ ഇരട്ടി വിൽപ്പനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. സെപ്റ്റംബർ 22 മുതലാണ് രാജ്യത്ത് ഐഫോൺ 15 സീരീസിന്റെ ആദ്യ വിൽപ്പന ആരംഭിച്ചത്.

ഇന്ത്യയിൽ നിർമ്മിച്ച ഹാൻഡ്സെറ്റുകൾ ഉൾപ്പെടെയാണ് ഇത്തവണ വിൽപ്പനയ്ക്ക് എത്തിയത്. മുൻ വർഷത്തേക്കാൾ 50 ശതമാനത്തിലധികം പ്രീ ഓർഡറുകൾ ഇത്തവണ നടന്നിട്ടുണ്ട്. ഈ വർഷം ആപ്പിളിന്റെ സ്റ്റോറുകൾ രാജ്യത്ത് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇത് വിൽപ്പനയുടെ ആക്കം കൂട്ടാൻ കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. പ്രീ ഓർഡർ ചെയ്ത ഉപഭോക്താക്കൾക്ക് പോലും മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് ഐഫോൺ സ്വന്തമാക്കാൻ സാധിച്ചത്.

Also Read: സേവിംഗ്സ് അക്കൗണ്ടുകൾ ഉള്ളവരാണോ? അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ ബാങ്കുകൾ ഈടാക്കുന്ന ഈ നിരക്കുകളെ കുറിച്ച് അറിയൂ

മുംബൈയിലെയും, ഡൽഹിയിലെയും ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറുകൾക്ക് പുറമേ, മറ്റ് ഇടങ്ങളിലും ഐഫോൺ 15 സീരീസ് വാങ്ങാൻ നിരവധിയാളുകളാണ് എത്തിച്ചേർന്നത്. വില കൂടുതലുള്ള ഐഫോണുകൾ വാങ്ങാൻ ക്രെഡിറ്റ് സൗകര്യങ്ങളും, ഇഎംഐ ഓഫറുകളും ഒരുക്കിയതിനാൽ കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ സ്വന്തമാക്കാൻ സാധിക്കുന്നത് വിൽപ്പന ഉയരാൻ കാരണമായിട്ടുണ്ട്.


 

shortlink

Related Articles

Post Your Comments

Related Articles


Back to top button