Latest NewsNewsTechnology

ഉപഭോക്താക്കളുടെ പരാതി ഉയരുന്നു! ഐഫോൺ 15-ലെ ഈ പ്രശ്നം അടുത്ത അപ്ഡേറ്റിൽ പരിഹരിക്കുമെന്ന് ആപ്പിൾ

നേരത്തെ ഐഫോൺ 15 പ്രോയുടെ നിറം മാറുന്നുണ്ടെന്ന പ്രശ്നവും ഉപഭോക്താക്കൾ ഉന്നയിച്ചിരുന്നു

കഴിഞ്ഞ മാസം ആപ്പിൾ വിപണിയിൽ എത്തിച്ച ഐഫോൺ 15 സീരീസ് ഹാൻഡ്സെറ്റുകൾക്കെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പുതിയ പ്രഖ്യാപനവുമായി ആപ്പിൾ. ഐഫോൺ 15ന് വലിയ തോതിൽ ഹീറ്റിംഗ് പ്രശ്നങ്ങൾ ഉണ്ടെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇവ അടുത്ത അപ്ഡേറ്റിൽ പൂർണ്ണമായും പരിഹരിക്കുമെന്ന് ആപ്പിൾ ഉറപ്പ് നൽകി. ആപ്പിൾ ആദ്യമായി അവതരിപ്പിച്ച ടൈറ്റാനിയം ബോഡി മൂലമാണ് ഫോൺ ഹീറ്റാകുന്നതെന്നാണ് ഉപഭോക്താക്കളുടെ വിലയിരുത്തൽ. എന്നാൽ, ഇവ ഐഒഎസ് 17 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഒരു ബഗ്ഗാണെന്ന് ആപ്പിൾ വ്യക്തമാക്കി. ഈ ബഗ്ഗ് ഇല്ലാതാകുന്നതോടെ ഹീറ്റിംഗ് പ്രശ്നങ്ങൾ പരിഹരിക്കാനാകും.

നേരത്തെ ഐഫോൺ 15 പ്രോയുടെ നിറം മാറുന്നുണ്ടെന്ന പ്രശ്നവും ഉപഭോക്താക്കൾ ഉന്നയിച്ചിരുന്നു. ഈ ആരോപണത്തിനെതിരെ കൃത്യമായ മറുപടി ആപ്പിൾ നൽകിയിട്ടുണ്ട്. ഐഫോൺ 15 പ്രോയ്ക്ക് ടൈറ്റാനിയം ബോഡി നൽകിയതിനാൽ, ഉപഭോക്താവിന്റെ ചർമ്മത്തിൽ നിന്നുള്ള എണ്ണമയം ഉപകരണത്തിന്റെ നിറം മാറ്റിയേക്കാമെന്നാണ് ആപ്പിൾ മറുപടി നൽകിയത്. ഈ മാറ്റം ഉടൻ തന്നെ പഴയ പടിയാകും. ലക്ഷങ്ങൾ നൽകി വാങ്ങിയ ഐഫോണുകൾ ഇത്തരം അനുഭവങ്ങൾ നൽകുന്നത് മിക്ക ഉപഭോക്താക്കളെയും അസംതൃപ്തരാക്കിയിട്ടുണ്ട്.

Also Read: ശക്തമായ മഴ തുടരുന്നു, തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി

shortlink

Related Articles

Post Your Comments

Related Articles


Back to top button