ദിവസങ്ങൾക്ക് മുൻപ് ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ ഹാൻഡ്സെറ്റുകളാണ് ഐഫോൺ 15 സീരീസ്. 4 ഹാൻഡ്സെറ്റുകൾ ഉൾപ്പെടുന്ന ഈ സീരീസിന്റെ വിൽപ്പന ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഈ ഹാൻഡ്സെറ്റുകളെ കുറിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഉപഭോക്താക്കൾ. ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നീ ഹാൻഡ്സെറ്റുകൾ അൽപനേരം കയ്യിൽ വയ്ക്കുമ്പോൾ അവ മറ്റൊരു നിറത്തിലേക്ക് മാറുന്നുണ്ടെന്നാണ് ഉപഭോക്താക്കളുടെ പരാതി. ടെക് ലോകം ഒന്നടങ്കം ഇത് ചർച്ചാവിഷയമായി ഏറ്റെടുത്തതോടെ ഔദ്യോഗിക വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആപ്പിൾ.
ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയിൽ ശരീരത്തിലെ എണ്ണമയം തട്ടുമ്പോൾ പുറം പാളിയിലെ നിറം താൽക്കാലികമായി മാറുന്നതാണെന്ന് ഗൂഗിൾ വ്യക്തമാക്കി. വൃത്തിയുള്ള മൃദുലമായ ഒരു തുണി ഉപയോഗിച്ച് ഇത് തുടയ്ക്കുന്നതോടെ പഴയ നിറം വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ, ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നീ മോഡലുകൾക്കെതിരെയും സമാന ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, കൃത്യമായ വിശദീകരണം ഗൂഗിൾ നൽകിയിട്ടില്ല.
Also Read: നിപ: 8 ദിവസങ്ങളായി പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി
ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നീ രണ്ട് ഹാൻഡ്സെറ്റുകളുടെയും പുറം പാളിക്കായി ടൈറ്റാനിയം ഫിനിഷാണ് നൽകിയിരിക്കുന്നത്. മുൻപുള്ള മോഡലുകൾ സ്റ്റെയിൻലെസ് ഫ്രെയിം ഉപയോഗിച്ചാണ് നിർമ്മിച്ചത്. ഇത്തരത്തിൽ ടൈറ്റാനിയം ഫിനിഷ് താൽക്കാലിക നിറം മാറ്റത്തിന് കാരണമായേക്കാം. നാച്വറൽ ടൈറ്റാനിയം, ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം എന്നിങ്ങനെ നാല് കളർ വേരിയന്റുകളിൽ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവ വാങ്ങാനാകും
Post Your Comments