KeralaLatest NewsNews

മമ്മൂട്ടിയുടെ കൊറോണയും പാര്‍ട്ടി സമ്മേളനങ്ങളും തമ്മില്‍ എന്ത് ബന്ധം ? ജനങ്ങളെ കഴുതകളാക്കരുത്

കോടിയേരിക്ക് മറുപടിയുമായി ബി.ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം : സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളന വേദികള്‍ കൊറോണ ക്ലസ്റ്ററായി മാറുന്ന സാഹചര്യത്തില്‍ നടന്‍ മമ്മൂട്ടിക്ക് കൊറോണയെന്ന് ന്യായം കണ്ടെത്തിയത് എന്തിനെന്ന ചോദ്യവുമായി ബിജെപി നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍. സമ്മേളനങ്ങളില്‍ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനെ കുറിച്ച് അഭിപ്രായങ്ങള്‍ ഉയര്‍ന്നപ്പോള്‍ നടന് കൊറോണ ബാധിച്ച കാര്യവുമായി താരതമ്യപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിച്ചതിന് അദ്ദേഹം മറുചോദ്യം ഉന്നയിക്കുകയായിരുന്നു. മമ്മൂട്ടി ഗുണ്ടയായിട്ടാണോ കേരളത്തില്‍ ഗുണ്ടാ ആക്രമണം നടക്കുന്നതെന്നും കൊറോണ മാനദണ്ഡങ്ങള്‍ സിപിഎമ്മിന് ബാധകമല്ലെങ്കില്‍ പിന്നെയെങ്ങനെ ജനങ്ങള്‍ക്ക് ബാധകമാകുമെന്നും ബി. ഗോപാലകൃഷ്ണന്‍ ചോദിച്ചു.

Read Also : 19-ാം വയസില്‍ നാട് വിറപ്പിക്കുന്ന ഗുണ്ട, പരസ്യമായി മദ്യപാനവും ഡാന്‍സും, ചെയ്യാത്ത കുറ്റകൃത്യങ്ങളില്ല

സര്‍ക്കാര്‍ എന്ത് വങ്കത്തരം പറഞ്ഞാലും അതില്‍ ന്യായീകരണം കണ്ടെത്തുന്ന പാര്‍ട്ടി സെക്രട്ടറി, സിപിഎം സമ്മേളനങ്ങള്‍ നടത്തി കേരളത്തിലെ ജനങ്ങളെ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണപക്ഷം എന്ന നിലയില്‍ സിപിഎമ്മിന് ഉത്തരവാദിത്വം കൂടുതലാണ്. സംസ്ഥാനത്തെ അതിതീവ്ര വ്യാപനത്തിന് കാരണം കേരള സര്‍ക്കാരാണെന്നും ആരോഗ്യമന്ത്രിയും വകുപ്പും നോക്കുകുത്തികളായി ഇരിക്കുകയാണെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button