ജയ്‌സാല്‍മര്‍ : പത്തൊന്‍പതാം വയസില്‍ നാട് വിറപ്പിക്കുന്ന പെണ്‍ഗുണ്ട. രേഖ എന്ന കൊടുംക്രിമിനലിനെ കുറിച്ച് പോലീസ് ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. രാജസ്ഥാനിലെ കരൗലി ജില്ലയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത രേഖ മീണയാണ് ഇപ്പോള്‍ കുപ്രസിദ്ധി നേടി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് രേഖയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെയാണ് ഇവരെ കുറിച്ച് പോലീസിന് ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
19 വയസിനുള്ളില്‍ രേഖ ചെയ്യാത്ത കുറ്റകൃത്യങ്ങളില്ല. രാജസ്ഥാനിലെ ക്രിമിനല്‍ ലോകത്ത് ഉദയം ചെയ്ത ലേഡി ഡോണായി രേഖ വളരെ പെട്ടെന്നു തന്നെ മാറുകയായിരുന്നു. കരൗളി സ്വദേശിനിയായ രേഖ മീണയ്ക്ക് ഏറ്റവും ഇഷ്ടം മദ്യപാനവും, ഡാന്‍സുമാണ്. ഇതോടൊപ്പം ഫേസ്ബുക്കില്‍ ലൈവില്‍ വന്ന് എതിരാളികളെ ഭീഷണിപ്പെടുത്തുകയും വൃത്തികെട്ട അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യാറുണ്ടായിരുന്നു.
2021 സെപ്തംബര്‍ 28 ന് ഇവര്‍ ഫേസ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു . വീഡിയോയില്‍, അനുരാജ് എന്ന ക്രിമിനല്‍ തന്റെ കൂട്ടാളികളുമായി ചേര്‍ന്ന് ബിജല്‍പൂര്‍ ഭഡ്ക്യ ഗ്രാമത്തില്‍ താമസിക്കുന്ന പപ്പുലാല്‍ മീണയെ മര്‍ദ്ദിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയതിന് പുറമെ, പപ്പുലാലിന്റെ വയറ്റില്‍ സംഘം വെടിവയ്ക്കുകയും ചെയ്തു. അനുരാജിന്റെ അടുത്ത സുഹൃത്താണ് രേഖ മീണ.
തോഡഭിമിലെ നംഗ്ല ലാത്തിലാണ് രേഖയുടെ കുടുംബം താമസിക്കുന്നത്. രേഖയുടെ കുട്ടിക്കാലത്ത് അമ്മ മരിച്ചു. അച്ഛന്‍ ഗ്രാമത്തില്‍ തന്നെ കൃഷി ചെയ്ത് കുടുംബം പുലര്‍ത്തുന്നു. ജയ്പൂരിലെ ജഗത്പുരയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയ രേഖ ക്രിമിനല്‍ സംഘത്തില്‍ പെട്ടത് പിതാവ് പോലും അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു. ജയ്പൂരിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണെന്നാണ് രേഖ സ്വയം വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ സൈറ്റുകളില്‍ രേഖയുടെ ഫോളോവേഴ്സും കുറവല്ല. റൈഡിംഗ് ഇഷ്ടപ്പെടുന്ന രേഖ മീണയ്ക്ക് സ്‌പോര്‍ട്‌സ് ബൈക്കുകളും ആഡംബര കാറുകളുമാണ് ഇഷ്ടം.
ജനുവരി 19ന് വൈകുന്നേരം ഭാഡ്ക്യാ പ്യൗവിന് സമീപം കണ്ടതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
Post Your Comments