KeralaCinemaMollywoodLatest NewsNewsEntertainment

പോസ്റ്റുകൾ ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു:മഞ്ജു വാര്യരെ പിന്തുണച്ച് ഉണ്ണി മുകുന്ദൻ

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നിർമ്മിച്ച്, നായകനായ മേപ്പടിയാന്റെ പ്രൊമോഷൻ പോസ്റ്ററുകൾ ഫേസ്‌ബുക്കിൽ നിന്നും നടി മഞ്ജു വാര്യർ നീക്കം ചെയ്തതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. സംഭവത്തിൽ വിശദീകരണവുമായി ഉണ്ണി മുകുന്ദൻ രംഗത്ത്. ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഇപ്പോൾ ഉയരുന്ന വിവാദം അനാവശ്യമാണെന്നും താരം വ്യക്തമാകകുന്നു.

Also Read:ആര്‍മി പബ്ലിക്ക് സ്‌കൂളുകളില്‍ അധ്യാപക ഒഴിവ് : ജനുവരി 28 വരെ അപേക്ഷിക്കാം

‘മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, ഉണ്ണി മുകുന്ദൻ പറഞ്ഞു.

നേരത്തെ സിനിമയുടെ ട്രെയിലർ പങ്കുവെച്ചുകൊണ്ട് സിനിമയുടെ അണിയറ പ്രവർത്തകർക്ക് ആശംസ അറിയിച്ചുകൊണ്ട് നടി തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് സിനിമ ഇറങ്ങിയ ശേഷം കാണാതായത്. ഡിസംബര്‍ 23ന് മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ളവർ ആയിരുന്നു മേപ്പടിയാന്റെ ട്രെയിലർ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നത്. ഇതിൽ മഞ്ജുവും പങ്കാളിയായിരുന്നു. എന്നാൽ, ഈ പോസ്റ്റാണ് മഞ്ജുവിന്റെ ഫേസ്‌ബുക്കിൽ നിന്നും അപ്രത്യക്ഷമായത്. ഇതോടെയാണ് പോസ്റ്റ് നീക്കം ചെയ്യാനുണ്ടായ കാരണമെന്താകും എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയകളിൽ അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button