ലക്‌നൗ : ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. എ.ഐ.സി.സി ആസ്ഥാനത്ത് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന്‍റെ മാർഗരേഖയാണ് പ്രകടനപത്രികയെന്ന് രാഹുൽ പറഞ്ഞു.
ഇന്ത്യക്ക് വേണ്ടത് പുതിയ കാഴ്ചപ്പാടുകളാണ്. 2014 മുതൽ രാജ്യത്ത് ബജെപി മുന്നോട്ട് വെച്ച ആശയങ്ങൾ വൻ ദുരന്തമായി മാറി. ചെറിയ പാർട്ടികൾക്ക് രാജ്യത്തിന്പുതിയ കാഴ്ചപാട് നൽകാൻ കഴിയില്ല. അതിനാൽ മാറ്റത്തിന്‍റെ തുടക്കം യുപിയിൽനിന്ന് തുടങ്ങണമെന്നും രാഹുൽ പറിഞ്ഞു. ബിജെപി ഭരണത്തിൽ 16 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നും അദ്ദേഹാം ആരോപിച്ചു.
Read Also : ലൂയിസ് സുവാരസ് സ്പാനിഷ് ലീഗ് വിടുന്നു: ലക്ഷ്യം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
യുപിയിൽ യുവാക്കളോട് സംസാരിച്ച് പ്രശ്നങ്ങൾ മനസിലാക്കിയാണ് പത്രിക തയ്യാറാക്കിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസ -ആരോഗ്യ മേഖലയിൽ പദവികൾ ഒഴിഞ്ഞ് കിടക്കുന്നു. കാരണം എല്ലാ ജോലികളും വ്യവസായികൾക്കാണ് നൽകുന്നതെന്നും പ്രിയങ്ക പറഞ്ഞു.
Post Your Comments