CinemaMollywoodLatest NewsKeralaNewsEntertainment

ഓസ്കാർ നോമിനേഷനിൽ ഇടംപിടിച്ച് മോഹൻലാലിന്റെ മരയ്ക്കാർ

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ റിലീസ് ആയത്. ഇപ്പോഴിതാ, ഓസ്‌കാറിന്റെ മികച്ച ഫീച്ചർ ഫിലിം പട്ടികയിൽ മലയാളത്തിന്റെ മരക്കാറും ഇടം നേടിയിരിക്കുന്നതായി റിപ്പോർട്ട്. ഗ്ലോബൽ കമ്യൂണിറ്റി ഓസ്‌കർ അവാർഡ്‌സ്-2021നുള്ള ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് മരക്കാർ ഇടംപിടിച്ചിരിക്കുന്നത്.

മോഹൻലാലിനൊപ്പം വിവിധ ഭാഷകളിൽ നിന്ന് വൻതാരനിര ഒന്നിച്ച ചിത്രം ഒന്നിലധികം ദേശിയ പുരസ്‌കാരത്തിനും അർഹമായി. മികച്ച ഫീച്ചർ സിനിമ, സ്‌പെഷ്യൽ എഫക്ട്‌സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിലാണ് 67മത് ദേശീയ പുരസ്‌കാരം ലഭിച്ചത്. കുഞ്ഞാലി മരക്കാറുടെ ജീവിതം പ്രമേയമാക്കിയ സിനിമയ്‌ക്ക് തിയറ്ററുകളിൽ വലിയ ജനപ്രീതിയാണ് ലഭിച്ചത്.

ലോക്ഡൗണിന് ശേഷം തുറന്ന തിയറ്ററുകളെ ഇളക്കിമറിച്ച ചിത്രം കൂടിയായിരുന്നു മരയ്‌ക്കാർ. മോഹൻലാൽ നായകനായ സിനിമയിൽ വൻ താരനിരയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അന്യഭാഷാ താരങ്ങളും സിനിമയിൽ അണിനിരന്നിരുന്നു. മരയ്‌ക്കാറിന് പുറമേ സൂര്യയെ നായകനാക്കി ജ്ഞാനവേൽ നിർമ്മിച്ച ജയ്ഭീമും ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള നോമിനേഷൻ ലിസ്റ്റിലാണ് സിനിമയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button