
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടയിൽ 73 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ് നിയന്ത്രണങ്ങളോടെയാണ് നടക്കുന്നത്. പരേഡിൽ പങ്കെടുക്കുന്ന സൈനികരുടെ എണ്ണവും കുറച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ചെങ്കോട്ടവരെ മാര്‍ച്ച് ചെയ്തിരുന്ന പരേഡ് ഇക്കുറി നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിപ്പിക്കുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും എടുത്ത് കാണിക്കുന്നതായിരുന്നു കഴിഞ്ഞ തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡ്. സ്വാമിയേ ശരമണയപ്പ യുദ്ധ വിളിയായി അംഗീകരിച്ച ബ്രഹ്മോസ്, ടി 90 ഭീഷ്മ ടാങ്ക്. ഷിൽക്ക വെപ്പൺ സിസ്റ്റം, പിനാക മൾട്ടി ലോഞ്ചർ റോക്കറ്റ് സിസ്റ്റ് എന്നിങ്ങനെ കരസേനയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു റിപ്പബ്ലിക്ക് ദിന പരേഡ്.
Read Also: 12 മുതൽ 17 വയസു വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് വാക്‌സിൻ: തീരുമാനവുമായി ബഹ്‌റൈൻ
കഴിഞ്ഞവര്‍ഷം 25,000 സന്ദര്‍ശകരാണ് പരേഡ് കാണാനെത്തിയത്. മാര്‍ച്ച് ചെയ്യുന്ന കണ്ടിജെന്റുകളുടെ എണ്ണം സാമൂഹിക അകലം കണക്കിലെടുത്ത് 144ല്‍ നിന്ന് 96 ആയും കുറച്ചിട്ടുണ്ട്. കേന്ദ്രഭരണപ്രദേശമായ ലഡാക്ക് ആദ്യമായി പങ്കെടുത്തതാണ് കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രത്യേകതകളിലൊന്ന്. 2021-ൽ ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന അയ്യപ്പ സ്തുതി മുഴക്കി 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് മാര്‍ച്ച് ചെയ്തത്.
Post Your Comments