KeralaLatest NewsNewsIndia

സേവ് ദി റിപബ്ലിക്: ക്യാമ്പെയിനുമായി പോപുലർ ഫ്രണ്ട്, ജാഥകളും ബഹുജന സമ്മേളനങ്ങളും നടത്തുമെന്ന് അറിയിപ്പ്

രാജ്യം റിപബ്ലിക് ദിനാഘോഷത്തിലേക്ക് എത്തി നിൽക്കുമ്പോൾ ‘സേവ് ദി റിപബ്ലിക്’ ക്യാമ്പെയിനുമായി പോപ്പുലർ ഫ്രണ്ട്. ജനാധിപത്യ സംരക്ഷണത്തിനായി ക്യാമ്പെയിൻ സംഘടിപ്പിക്കുമെന്ന് വ്യതമാക്കിയിരിക്കുകയാണ് പോപുലർ ഫ്രണ്ട്. ജനാധിപത്യ സംരക്ഷണത്തിനായി ജനങ്ങൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് സേവ് ദി റിപബ്ലിക് എന്ന പേരിൽ കാംപയിൻ നടത്തുമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു. ജനുവരി 26ന് കന്യാകുമാരിയിൽ നടക്കുന്ന പൊതുപരിപാടിയിൽ ക്യാമ്പെയിന് തുടക്കം കുറിക്കും. തുടർന്ന് രാജ്യത്തുടനീളം ജാഥകളും ബഹുജന സമ്മേളനങ്ങളും മറ്റ് പരിപാടികളും നടക്കും. ജനുവരി 26 മുതൽ ആഗസ്റ്റ് 15 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പെയിൻ സംഘടനയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രചാരണമായിരിക്കുമെന്നും ഇവർ അറിയിച്ചു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കാനിരിക്കെ നമ്മുടെ ജനാധിപത്യം കൂടുതൽ അപകടങ്ങളിലേക്ക് പോകുകയാണെന്ന് പോപുലർ ഫ്രണ്ട് ആരോപിച്ചു. പ്രതിഷേധങ്ങളേയും രാഷ്ട്രീയ വിയോജിപ്പുകളേയും അടിച്ചമർത്താൻ ഭരണകൂടം ക്രൂരമായ നിയമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും 2019 മുതൽ യുഎപിഎ നിയമത്തിൻ്റെ ദുരുപയോഗം 75 ശതമാനം വർധിച്ചിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

Also Read:ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്ത നിയമമാണ് കേരളത്തില്‍ ഉള്ളത്, ലോകായുക്തയുടെ അധികാര പരിധി കുറയ്ക്കണം: പി രാജീവ്

‘ദാരിദ്ര്യം, രോഗാതുരമായ ആരോഗ്യ പരിരക്ഷ, നിരക്ഷരത, ജാതിമത വർഗീയത, സാമൂഹികവും സാമ്പത്തികവുമായ അസമത്വം എന്നിവ ഇന്ന് രാജ്യം നേരിടുന്ന പ്രധാന ഭീഷണികളാണ്. ഭരണകൂടത്തിന്റെ ചൊൽപ്പടിക്ക് നിൽക്കാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു. വർഗീയ വിദ്വേഷം അതിന്റെ ഉച്ചസ്ഥായിയിലെത്തി നിൽക്കുന്നു. മതന്യൂനപക്ഷങ്ങളെ വംശീയ ഉന്മൂലനം ചെയ്യാനുള്ള പരസ്യമായ ആഹ്വാനങ്ങൾ നടത്തുന്നു. ഇത്തരം ഭീഷണികളോടുള്ള പരമ്പരാഗത പാർട്ടികളുടെ പ്രതികരണങ്ങൾ ദുർബലവും ആത്മാർഥതയില്ലാത്തതുമാണ്. ഭരണകൂട സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുന്നതിനും ഭരണഘടനയേയും ജനാധിപത്യ സംവിധാനങ്ങളേയും സംരക്ഷിക്കുന്നതിനുമുള്ള ശക്തമായ ശ്രമങ്ങളിലൂടെ മാത്രമെ നമ്മുടെ രാജ്യത്തെ സംരക്ഷിക്കാൻ സാധിക്കൂ’, പോപുലർ ഫ്രണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button