KeralaLatest NewsNews

റിപ്പബ്ലിക് ദിനത്തിൽ തലകീഴായി പതാക ഉയർത്തി സല്യൂട്ട് ചെയ്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ 

കാസര്‍കോട്: ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക തലകീഴായി ഉയർത്തി മന്ത്രി അഹമ്മദ് ദേവര്‍കോവിൽ. കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെയാണ് സംഭവം.

തെറ്റായരീതിയില്‍ പതാക ഉയര്‍ത്തിയ ശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സല്യൂട്ട് ചെയ്യുകയും ചെയ്തു. പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയര്‍ത്തിയതിലെ വീഴ്ച അധികൃതര്‍ക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് പതാക താഴ്ത്തി ശരിയായ രീതിയില്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു.

Read Also  :  ബാലചന്ദ്രകുമാർ എന്ന ഗജ ഫ്രോഡിനെ കുറിച്ച് സഹോദരന്റെ വെളിപ്പെടുത്തൽ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിച്ചിരുന്നത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പുറമേ എ.ഡി.എം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു. എന്നാല്‍ തലകീഴായി പതാക ഉയര്‍ത്തിയിട്ടും ഇവര്‍ക്കാര്‍ക്കും വീഴ്ച സംഭവിച്ചത് മനസിലായില്ല. അവധിയിലായതിനാല്‍ ജില്ലാ കളക്ടര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button