ThiruvananthapuramNattuvarthaLatest NewsKeralaNews

മമ്മൂട്ടി ഏത് സമ്മേളനത്തിൽ ആണ് പങ്കെടുത്തത്? സ്വന്തം പ്രവർത്തകരുടെ ആരോഗ്യം ശ്രദ്ധിക്കുന്നവരാണ് തങ്ങളെന്ന് കോടിയേരി

 തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളാണ് കോവിഡ് പടർത്തുന്നതെന്ന പ്രചാരണം നിലവാരമില്ലാത്തതാണെന്നും സ്വന്തം പ്രവർത്തകരുടെ ആരോഗ്യം ശ്രദ്ധിക്കുന്നവരാണ് തങ്ങളെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ് കോവിഡ് വരുന്നതെങ്കിൽ മമ്മൂട്ടി ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ് കോവിഡ് ബാധിച്ചതെന്ന് അദ്ദേഹം ചോദിച്ചു. സി.പി.എം സമ്മേളനത്തിന് വേണ്ടി കോവിഡ് മാനദണ്ഡങ്ങൾ മാറ്റാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സ്വന്തം പ്രവർത്തകരുടെ ആരോഗ്യം ശ്രദ്ധിക്കുന്നവരാണ് തങ്ങൾ. പ്രവർത്തകരെ രോഗികളാക്കുന്ന സമീപനം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവില്ല. പാർട്ടിക്കാർക്ക് മാത്രമല്ല രോഗം ബാധിക്കുക. പ്രതിപക്ഷനേതാവിനെപ്പോലെ ആദരണീയരായ പദവിയിലുള്ളവർ ഇത്തരം പ്രസ്താവനകൾ നടത്തരുത്. കേരളത്തിൽ ചൂടായതിനാൽ കോവിഡ് വരികയേയില്ല എന്നു പറഞ്ഞയാളാണ് കെ. മുരളീധരൻ. അദ്ദേഹമാണിപ്പോൾ കോവിഡ് വ്യാപനത്തെക്കുറിച്ച് പറയുന്നത്. ഞായറാഴ്ച സമ്മേളനം നടത്തണമോയെന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും’, കോടിയേരി പറഞ്ഞു.

Also Read:അണുബാധ പ്രമേഹത്തിന്റെ ലക്ഷണങ്ങളോ?

അതേസമയം, പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിര കളിയും നടത്തുമെന്ന വാശിയിലായിരുന്നു സി.പി.എം എന്നും ജില്ലാ സമ്മേളനങ്ങളും തിരുവാതികളിയുമാണ് കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമാക്കി തലസ്ഥാന ജില്ലയെ മാറ്റിയെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചിരുന്നു. നാല് എം.എല്‍.എമാര്‍ ഉള്‍പ്പെടെ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പലരും രോഗബാധിതരായി. മന്ത്രി ഉള്‍പ്പെടെ മുന്നൂറോളം പേര്‍ എത്ര പേര്‍ക്ക് രോഗം പകര്‍ന്നു കൊടുത്തു കാണുമെന്ന്ും മരണത്തിന്റെ വ്യാപരികളായി രോഗവ്യാപനത്തിന്റെ കാരണമായി പാര്‍ട്ടി സമ്മേളനത്തെ മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button