ബീജിങ് : കൃത്രിമ സൂര്യനെ നിർമ്മിച്ചതിന് പിന്നാലെ കൃത്രിമ ചന്ദ്രനെയും നിർമ്മിച്ച് ചൈന.
സുസോ നഗരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ചാന്ദ്ര പര്യവേഷണങ്ങൾക്ക് കൂടുതൽ സഹായകമാകുന്നതിന് വേണ്ടിയാണ് കൃത്രിമ ചന്ദ്രനെ നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഇത് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും.
കൃത്രിമ ചന്ദ്രനെ എത്ര നേരം വേണമെങ്കിലും കുറഞ്ഞ ഗുരുത്വാകർഷണത്തില്‍ നിലനിർത്താൻ കഴിയും. ചന്ദ്രോപരിതലത്തിന് സമാനമാക്കാന്‍ അറയിൽ പാറകളും പൊടിയും നിറയ്ക്കുമെന്നും ലോകത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു പരീക്ഷണം ആദ്യമാണെന്നും ചൈന മൈനിംഗ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ജിയോ ടെക്നിക്കൽ എഞ്ചിനീയർ ലി റുയിലിൻ പറഞ്ഞു. ചൈനയുടെ നിലവിലുള്ള ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ വർദ്ധിപ്പിക്കുന്നതിനും ചന്ദ്രനിലേക്ക് അയയ്ക്കാൻ ഉദ്ദേശിക്കുന്ന സാങ്കേതികവിദ്യകൾ വിപുലമായി തന്നെ പരീക്ഷിക്കാനും ഇത് ഉപകരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
നേരത്തെ ചൈന വിജയകരമായി ഒരു കൃത്രിമ സൂര്യനെയും ഉണ്ടാക്കിയിരുന്നു. സൂര്യനേക്കാൾ അഞ്ചിരട്ടി ചൂടിൽ 17 മിനിറ്റിലധികം ചൂടായി ഇത് പ്രവർത്തിക്കുകയും ചെയ്തു.
Post Your Comments