MalappuramKeralaNattuvarthaLatest NewsNews

യു​വാ​വി​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ട് പോ​യി മ​ർ​ദി​ച്ചെന്ന് പ​രാ​തി

പൊ​ന്നാ​നി അ​ങ്ങാ​ടി സ്വ​ദേ​ശി കി​ക്കാ​ട്ടി​ൽ അ​ബ്ദു​ൽ ജ​ബ്ബാ​റി​നെ​യാ​ണ് കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ട് പോ​യി മർദിച്ചത്

പൊ​ന്നാ​നി: യു​വാ​വി​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ട് പോ​യി മ​ർ​ദി​ച്ചെന്ന് പ​രാ​തി. പൊ​ന്നാ​നി​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സംഭവം. പൊ​ന്നാ​നി അ​ങ്ങാ​ടി സ്വ​ദേ​ശി കി​ക്കാ​ട്ടി​ൽ അ​ബ്ദു​ൽ ജ​ബ്ബാ​റി​നെ​യാ​ണ് കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ട് പോ​യി മർദിച്ചത്.

ത​ട്ടി​ക്കൊ​ണ്ട് പോ​യി മ​ർ​ദി​ച്ച​വ​ശ​നാ​ക്കിയ ശേഷം ചാ​വ​ക്കാ​ട് ഭാ​ഗ​ത്ത് റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ പൊ​ന്നാ​നി അ​ങ്ങാ​ടി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​ബ്ദു​ൽ ജ​ബ്ബാ​റി​നോട് കാ​റി​ലെ​ത്തിയ മൂ​ന്നു​പേ​ർ വ​ഴി ചോ​ദി​ക്കു​ക​യും വ​ലി​ച്ച് വാ​ഹ​ന​ത്തി​ലി​ട്ട ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. നാ​ട് വി​ട്ടു​പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന് അ​ബ്ദു​ൽ ജ​ബ്ബാ​ർ പ​റ​യു​ന്നു.

Read Also : സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് അപകടത്തിൽപ്പെട്ടു : 17 മരണം, 42 പേർ ഗുരുതരാവസ്ഥയിൽ

തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​നെ​ത്തി​യെ​ങ്കി​ലും ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് പ​രാ​തി എ​ഴു​തി ന​ൽ​കാ​നാ​ണ് പൊ​ലീ​സ് പ​റ​ഞ്ഞ​തെ​ന്നാ​ണ് അ​ബ്ദു​ൽ ജ​ബ്ബാ​ർ പ​റ​യു​ന്ന​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button