AlappuzhaLatest NewsKeralaNattuvarthaNews

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

ചേ​പ്പാ​ട് രാ​മ​പു​രം ജം​ഗ്ഷ​നു സ​മീ​പം ബുധനാഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് അ​പ​ക​ടം

ഹ​രി​പ്പാ​ട്: ദേ​ശീ​യപാ​ത​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്. ചേ​പ്പാ​ട് രാ​മ​പു​രം ജം​ഗ്ഷ​നു സ​മീ​പം ബുധനാഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് അ​പ​ക​ടം.

കൊ​ല്ല​ത്തു നി​ന്നു മീ​നു​മാ​യി ഹ​രി​പ്പാ​ടിനു പോ​വു​ക​യാ​യി​രു​ന്നു മി​നി​ലോ​റി​. എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ഫോ​ർ​ച്യൂ​ണ​ർ കാ​റുമായിട്ടാണ് മിനിലോറി കൂട്ടിയിടിച്ചത്. മി​നി ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന സു​നി​ൽ, അ​ബ്ദു​ൾസ​ലാം, അ​മ​ൽ രാ​ജ​പ്പ​ൻ എ​ന്നി​വ​ർ​ക്കും, കാ​റി​ൽ യാ​ത്ര ചെ​യ്ത തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ഡോ. ​സ​നാ​ജ്, ഡോ. ​ഷ​ഹ്മ എ​ന്നി​വ​ർ​ക്കു​മാ​ണു പ​രി​ക്കേ​റ്റ​ത്.

Read Also : അയ്യായിരം വച്ച് കൈക്കൂലി ചോദിച്ച് 5 കോർപ്പറേഷൻ ഉദ്യോഗസ്ഥർ : മിൽ തുടങ്ങാനെത്തിയ യുവതി രേഖകൾ വലിച്ചുകീറി മുഖത്തെറിഞ്ഞു

അ​ബ്ദു​ൾസ​ലാം, അ​മ​ൽ രാ​ജ​പ്പ​ൻ എ​ന്നി​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഡോ. ​സ​നാ​ജ്, ഡോ. ​ഷ​ഹ്മ എ​ന്നി​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button