COVID 19Latest NewsKeralaNews

സിപിഎം സമ്മേളന വിവാദത്തിന് പിന്നാലെ കാസർകോ‌‌ട് ജില്ലാ കളക്ടർ അവധിയിലേക്ക്

കാസർകോട്: സി.പി.എം ജില്ലാ സമ്മേളന വിവാദങ്ങൾക്ക് പിന്നാലെ കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിൽ പ്രവേശിക്കുന്നു. നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. പകരം ചുമതല എ.ഡി.എമ്മിന് നൽകിയിട്ടുണ്ട്. കാസർകോട്ട് കൊവിഡ് വ്യാപനം അതിശക്തമായിരിക്കെയാണ് കളക്ടർ അവധിയിൽ പോകുന്നത്.

ഹൈക്കോടതി വിധി തിരിച്ചടിയായി,​ സിപിഎം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് അവസാനിപ്പിക്കും. നേരത്തെ കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള പൊതുപരിപാടികൾ റദ്ദാക്കിയ കേരള ഹൈക്കോടതി കർശനമായി പാലിക്കണമെന്ന് കളക്ടർ പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button