NattuvarthaLatest NewsKeralaNews

ലീഗ് പടവലങ്ങ പോലെ താഴോട്ടു വളരുമ്പോൾ ഇടതുപക്ഷം ജനങ്ങളുടെ വിശ്വാസത്തിൻ്റെ പിൻബലത്തിൽ നിലനിൽക്കുന്നു: വി അബ്ദുറഹ്മാൻ

മലപ്പുറം: വോട്ട് കച്ചവട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ രംഗത്ത്. മുസ്ലിം ലീഗ് നേരിട്ട് പതിറ്റാണ്ടുകളായി നടത്തുന്ന വോട്ട് കച്ചവടത്തിനും ജനവഞ്ചനയ്ക്കും ഒരു തെളിവുകൂടി പുറത്തു വന്നിരിക്കുന്നുവെന്ന് അബ്ദുറഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.

Also Read:പാകിസ്താനിലെ ലാഹോറില്‍ വന്‍ ബോംബ് സ്‌ഫോടനം, ഭീകരാക്രമണത്തില്‍ മൂന്ന് മരണം : നിരവധി പേരുടെ നില അതീവ ഗുരുതരം

‘മതനിരപേക്ഷ പാർട്ടിയെന്ന് വീമ്പുപറയുന്ന ലീഗ് സ്വന്തം അണികളെ കബളിപ്പിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ബേപ്പൂരും വടകരയിലും പെരിങ്ങളത്തും മഞ്ചേശ്വരത്തും കോലീബി അവിശുദ്ധ കൂട്ടുകെട്ട് കേരളം കണ്ടതാണ്.
ബാബരി മസ് ജിദ് വിഷയത്തിൽ ഉരുണ്ടു കളിക്കുകയും ജമ്മു കശ്മീർ വിഷയത്തിൽ മൗനം പാലിക്കുകയും ചെയ്തവരിൽ നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കുന്നവർക്കാണ് കുഴപ്പം’, അബ്‌ദുറഹ്‌മാൻ ചോദിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഒരു തരിമ്പും അത്ഭുതമില്ല. പതിറ്റാണ്ടുകളായി നടക്കുന്ന വോട്ട് കച്ചവടത്തിനും ജനവഞ്ചനയ്ക്കും ഒരു തെളിവുകൂടി പുറത്തു വന്നിരിക്കുന്നു എന്നു മാത്രം. ഒപ്പം മുസ്ലിം ലീഗ് നേതൃത്വം നേരിട്ടാണ് ഈ കച്ചവടം നടത്തുന്നതെന്ന നെറികേടും വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി വോട്ട് വാങ്ങാൻ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നേരിട്ട് രംഗത്തിറങ്ങി എന്ന് അദ്ദേഹം തന്നെ ഫോണിൽ വിളിച്ചു പറയുന്നതാണ് ഇപ്പോൾ പുറത്തുവന്നത്.

മതനിരപേക്ഷ പാർട്ടിയെന്ന് വീമ്പുപറയുന്ന ലീഗ് സ്വന്തം അണികളെ കബളിപ്പിക്കാൻv തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ബേപ്പൂരും വടകരയിലും പെരിങ്ങളത്തും മഞ്ചേശ്വരത്തും കോലീബി അവിശുദ്ധ കൂട്ടുകെട്ട് കേരളം കണ്ടതാണ്.
ബാബരി മസ്ജിദ് വിഷയത്തിൽ ഉരുണ്ടു കളിക്കുകയും ജമ്മു കശ്മീർ വിഷയത്തിൽ മൗനം പാലിക്കുകയും ചെയ്തവരിൽ നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കുന്നവർക്കാണ് കുഴപ്പം.

ഇടതുപക്ഷമാണ് പ്രധാന ശത്രു എന്ന് ലീഗ് ഉന്നതൻ ഒരിക്കൽ പറഞ്ഞതു തന്നെ വോട്ടുകച്ചവടം നടത്താനുള്ള സിഗ്നലാണ്. നിലനിൽപ്പിനായി ഏതു വൃത്തികെട്ട കളിക്കും അവർ തയ്യാറാണ്. അണികളെ പച്ചയ്ക്ക് വഞ്ചിക്കുന്നതും അതിൻ്റെ പേരിലാണ്.

ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളുടെ കാപട്യം കേരള ജനത മുന്നേ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ലീഗിൻ്റെ വളർച്ച പടവലങ്ങ പോലെ താഴോട്ടായത്. ‘ഇടതുപക്ഷം കൈവരിച്ച മുന്നേറ്റം ജനങ്ങളുടെ വിശ്വാസത്തിൻ്റെ പിൻബലത്തിലാണ്. അത് തിരിച്ചറിയാതെ വർഗീയ ക്കോമരങ്ങളുമായി ചേർന്ന് നാടിനെ ഒറ്റുകയാണ് ലീഗ്.

സ്വന്തം അണികളെ വഞ്ചിക്കുന്ന, അവരുടെ വിശ്വാസത്തിന് പുല്ലുവില കൽപ്പിക്കുന്ന നേതൃത്യം കണക്കു പറയേണ്ടി വരും. കാലം അത് ചോദിക്കുക തന്നെ ചെയ്യും.

കോലീബി സഖ്യം എന്നു കേട്ടാൽ ഇനി ആരും ഞെട്ടേണ്ട എന്നൊരു അപേക്ഷയുണ്ട്. അതൊരു പതിവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button