PalakkadKeralaNattuvarthaLatest NewsNews

സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക, പോസ്റ്റ് മുക്കുക, ‘ഹൗ.. നിലപാട്! ല്യാഡി ശൂപ്പർ ശുഡാപ്പി ശ്റ്റാർ’: ശ്രീജിത്ത് പണിക്കർ

പാലക്കാട്: ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ആശംസ അറിയിച്ചതിന് ശേഷം പോസ്റ്റ് പിൻവലിച്ച നടി മഞ്ജു വാര്യരുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. നടിയുടെ നിലപാട് മാറ്റത്തിനെതിരെ വൻ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നത്. മഞ്ജു വാര്യരുടെ മറ്റ് സോഷ്യൽ മീഡിയ പോസ്റ്റുകളിലും രൂക്ഷമായ രീതിയിലാണ് പ്രേക്ഷകർ പ്രതികരിച്ചത്. ഇതേ തുടർന്ന് നടി തന്റെ തുടർന്നുള്ള പോസ്റ്റുകളും പിൻവലിക്കുകയുണ്ടായി.

ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. സിനിമയ്ക്ക് ആശംസാ പോസ്റ്റിടുകയും സിനിമ ഇറങ്ങുമ്പോൾ പോസ്റ്റ് മുക്കുകയും ചെയ്യുന്ന താരത്തിന്റെ നിലപാടിനെ പരിഹസിക്കുകയാണ് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക.
സിനിമ ഇറങ്ങുമ്പോൾ പോസ്റ്റ് മുക്കുക.
വേറൊരു പോസ്റ്റിൽ പൊങ്കാല ഏറ്റുവാങ്ങുക.
ശേഷം ആ പോസ്റ്റും മുക്കുക.
ഹൗ, നിലപാട്!
ല്യാഡി ശൂപ്പർ ശുഡാപ്പി ശ്റ്റാർ!

shortlink

Related Articles

Post Your Comments

Related Articles


Back to top button