Latest NewsKeralaNews

പട്ടയം റദ്ദാക്കുന്നതിൽ തെറ്റായ വ്യാഖ്യാനം വേണ്ട: എം.എം മണിക്ക് മറുപടിയുമായി റവന്യൂ മന്ത്രി

ഇടുക്കി: രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് എംഎം മണി എംഎല്‍എ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ എംഎം മണിയുടെ പ്രതികരണത്തിന് മറുപടി നൽകിയിരിക്കുകയാണ് റവന്യൂ മന്ത്രി കെ രാജന്‍. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പ്രതികരണം വേണ്ടെന്നും പട്ടയം റദ്ദാക്കുന്നതിൽ വിശദമായ പ്രതികരണം ഇന്ന് നടത്തുമെന്നും മന്ത്രി പറഞ്ഞു.

പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയമാണിതെന്നും അവ എന്തിനാണ് റദ്ദാക്കുന്നതെന്ന് റവന്യൂ വകുപ്പിനോട് ചോദിക്കണമെന്നുമാണ് എംഎം മണി പ്രതികരിച്ചത്. രവീന്ദ്രന്‍ പട്ടയഭൂമിയിലുള്ള സിപിഎം പാര്‍ട്ടി ഓഫീസിനെ ആരും തൊടില്ലെന്നും എംഎം മണി പറഞ്ഞു.

Read Also  :  അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം : തിരഞ്ഞെടുക്കപ്പെടുന്നത് തുടർച്ചയായ ആറാം തവണ

അതേസമയം, അനധികൃതമായി നല്‍കിയ 530 രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനാണ് റവന്യു വകുപ്പ് ഉത്തരവ്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവിറക്കിയിരിക്കുന്നത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നടപടി. 1999-ല്‍ ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന എം.ഐ രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങളാണ് റദ്ദാക്കിയത്. ദേവികുളം പഞ്ചായത്തിലെ ഒന്‍പത് വില്ലേജുകളിലുള്ള പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കണമെന്നാണ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button