ErnakulamNattuvarthaLatest NewsKeralaNews

വ്യവസായ സൗഹൃദ കേരളത്തിൽ വ്യവസായം തുടങ്ങാൻ കൈക്കൂലി: പ്രവാസി യുവതിക്ക് നേരിടേണ്ടിവന്നത് ദുരവസ്ഥ

കൊച്ചി: വാർധക്യമെത്തിയ മാതാപിതാക്കൾക്ക് സഹായത്തിനായി 14 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയതാണ് മിനി ജോസി എന്ന യുവതി. വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ അരിയും മറ്റും പൊടിച്ചു നൽകുന്ന മിൽ തുടങ്ങുന്നതിനായി കേന്ദ്ര സർക്കാരിന്റെ മുദ്രാ വായ്പയ്ക്ക് അപേക്ഷിക്കാനായാണ് രേഖകൾ തയാറാക്കാൻ ഓഫിസുകൾ കയറിയിറങ്ങിയത്. ഒന്നര മാസമായി വിവിധ ഓഫിസുകളിൽ കയറിയിറങ്ങി ആരോഗ്യ വിഭാഗത്തിൽ നിന്നും മലിനീകരണ ബോർഡിന്റെയുമെല്ലാം അനുമതി ലഭിച്ചു. കോർപ്പറേഷൻ ഓഫിസിൽ ചെന്നപ്പോൾ ആദ്യത്തെ ഓഫിസിൽ കൈക്കൂലിയായി ആവശ്യപ്പെട്ടത് 25000 രൂപ. അഞ്ചു പേർക്ക് അയ്യായിരം രൂപ വീതം നൽകാനാണെന്ന് പറഞ്ഞതായി യുവതി പറയുന്നു.

വായ്പ ലഭിക്കുന്നതിനും പദ്ധതി തുടങ്ങുന്നതിനുമായി കെട്ടിടം വ്യാവസായിക ആവശ്യത്തിനുള്ളതാക്കി മാറ്റണം. ഇതിനായി ഔദ്യോഗിക രേഖകൾ ആവശ്യമുണ്ട്. ഇത് ലഹിക്കുന്നതിനായി റവന്യു ഓഫിസിൽ ഒന്നര ആഴ്ച കയറിയിറങ്ങി. ഓരോ പ്രാവശ്യവും എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി വിടും. ഒടുവിൽ കെട്ടിടത്തിനു പുറത്തു വച്ചു കണ്ടഓഫിസിലെ ജീവനക്കാരൻ ‘അതിനു ചില കാര്യങ്ങളൊക്കെ ഉണ്ട് കേട്ടോ’ എന്നു പറഞ്ഞു. ഇത് കൈക്കൂലി ലഭിക്കാനാണെന്ന് മനസിലായാതായി മിനി ജോസി പറഞ്ഞു.

സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ പരീക്ഷകൾ നേരിട്ട് നടത്തും: തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രാലയം

‘ഓഫിസിലെത്തി അപേക്ഷ നൽകിയപ്പോൾ 25 വർഷം മുമ്പുള്ള കെട്ടിട നമ്പർ വേണമെന്ന് ആവശ്യപ്പെട്ടു. ഫോൺ നമ്പരും വേണമെന്നു പറഞ്ഞു. ഫോമിൽ നമ്പരുള്ളപ്പോൾ പിന്നെ ഫോൺ നമ്പർ ചോദിക്കണ്ട കാര്യമില്ല. വർഷങ്ങളായി നികുതി അടയ്ക്കുന്ന കെട്ടിടത്തിന്റെ വിവരങ്ങൾ അവരുടെ അടുത്തില്ല. കുറെ ദിവസങ്ങളായി കയറി ഇറങ്ങുന്നതിന്റെ വിഷമത്തിലും കൈക്കൂലി കൊടുക്കാതെ ഇവിടെയും കാര്യം നടക്കില്ലെന്നു മനസിലായതോടെയും ദേഷ്യപ്പെട്ട് സംസാരിച്ചതായി മിനി ജോസി പറഞ്ഞു.

എന്നാൽ ‘ഇറങ്ങിപ്പോടീ നിനക്ക് ഇവിടെ നിന്ന് ഒന്നും കിട്ടുകില്ല’ എന്നു പറഞ്ഞു ദേഷ്യപ്പെട്ട് ഉദ്യോഗസ്ഥൻ അമ്മയെ തള്ളി മാറ്റി അവിടെ കിടന്ന കസേരയും ഉയർത്തി അടിക്കാനായി വന്നുവെന്നും ഇതിന് ഓഫിസിലുണ്ടായിരുന്നവർ മുഴുവൻ സാക്ഷികളാണെന്നും മിനി ജോസി പറഞ്ഞു. ഒന്നും നടക്കില്ലെന്ന നിരാശയിലാണ് അത്ര നാൾ 16,000 രൂപ മുടക്കി സമ്പാദിച്ച രേഖകളെല്ലാം അവരുടെ മുന്നിലിട്ടു കീറി അവന്റെ മുന്നിലേയ്ക്ക് ഇട്ടു കൊടുക്കുകയായിരുന്നു എന്ന് ഇവിടെ സാധാരണക്കാർക്കു ജീവിക്കാൻ ഒരു മാർഗവുമില്ലെന്നു ബോധ്യപ്പെട്ടതോടെ എല്ലാം ഉപേക്ഷിച്ച് വീണ്ടും വിദേശത്ത് എവിടെയെങ്കിലും ജോലിക്കു പോകുന്നതാണ് ആലോചിക്കുകയാണെന്നും മിനി പറഞ്ഞു.

ലീഗ് പടവലങ്ങ പോലെ താഴോട്ടു വളരുമ്പോൾ ഇടതുപക്ഷം ജനങ്ങളുടെ വിശ്വാസത്തിൻ്റെ പിൻബലത്തിൽ നിലനിൽക്കുന്നു: വി അബ്ദുറഹ്മാൻ

ഓഫിസിൽ നേരിട്ട കാര്യങ്ങൾ വിജിലൻസ് ഓഫിസിലും വിളിച്ച് അറിയിച്ചുവെന്നും അവിടെ നിന്ന് ഉദ്യോഗസ്ഥർ വിളിച്ചതിനാലാവണം, ഓഫിസിൽ നിന്ന് ഒത്തുതീർപ്പിനും ശ്രമമുണ്ടായി എന്നും യുവതി പറയുന്നു. അതേസമയം, മിൽ തുടങ്ങുന്നതിന് സർട്ടിഫിക്കറ്റുകൾക്കായി വന്ന മിനി ജോസിയോട് ആരും കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ല എന്ന് കോർപ്പറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥർ പറയുന്നു. അന്നു മാത്രമാണ് അവർ ഓഫിസിൽ വന്നതു ശ്രദ്ധയിൽ പെട്ടതെന്ന് റവന്യു ഓഫിസ് ഇൻസ്പെക്ടർ വ്യക്തമാക്കി. ഓൺലൈൻ സംവിധാനം തയാറായിട്ടില്ലാത്തതിനാൽ രേഖകൾ കണ്ടു പിടിച്ച് അനുമതി നൽകുന്നതിനു സമയം വേണമെന്നും അതിനായി അടുത്ത ദിവസം വരാൻ ആവശ്യപ്പെടുകയായിരുന്നു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ അതുവരെ കാത്തു നിൽക്കാതെ അവർ കയ്യിലുണ്ടായിരുന്ന സർക്കാർ രേഖകൾ വലിച്ചു കീറുകയാണ് ചെയ്തതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button