Latest NewsJobs & VacanciesEducationCareerEducation & Career

അക്കൗണ്ടന്റ്, ജൂനിയര്‍ സൂപ്രണ്ട് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

കേരള നഴ്സസ് ആന്‍ഡ് മിഡ്‌വൈവ്സ് കൗണ്‍സില്‍ ഓഫീസില്‍ അക്കൗണ്ടന്റ്, ജൂനിയര്‍ സൂപ്രണ്ട് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

Read Also : കൊവിഡ് അതിതീവ്ര വ്യാപനം: മൂന്നാഴ്ച ഏറെനിര്‍ണായകമെന്ന് ആരോഗ്യമന്ത്രി, ഒമിക്രോണിന് ഡെല്‍റ്റയെക്കാള്‍ ആറിരട്ടി വ്യാപനശേഷി

അക്കൗണ്ടന്റ് ശമ്പള നിരക്ക് : 35,600-75,400 രൂപ, ജൂനിയര്‍ സൂപ്രണ്ട് ശമ്പള നിരക്ക്: 43,400-91,200 രൂപ. ബയോഡേറ്റ, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പില്‍ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനകം രജിസ്ട്രാര്‍, കേരള നഴ്സസ് ആന്‍ഡ് മിഡ്‌വൈവ്സ് കൗണ്‍സില്‍, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button