Latest NewsInternational

അഗ്നിഗോളമായി പത്ത് നിരപരാധികൾ : ആളുമാറിയുള്ള യു.എസ് ഡ്രോൺ ആക്രമണത്തിന്റെ രഹസ്യ വീഡിയോ പുറത്ത്

വാഷിങ്ടൺ: യു.എസ് സൈന്യം ആളുമാറി നടത്തിയ കൂട്ടക്കൊലയുടെ വീഡിയോ പുറത്ത്. അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ വർഷം നടന്ന ഡ്രോൺ ആക്രമണത്തിന്റെ വീഡിയോ, വിദേശ മാധ്യമമായ ന്യൂയോർക്ക് ടൈംസാണ് പുറത്ത് വിട്ടത്.

2021 ആഗസ്റ്റ് മാസം 29നാണ് സംഭവം നടന്നത്. കാബൂളിനു മുകളിൽ പറന്നു നടന്നിരുന്ന രണ്ട് ഡ്രോണുകൾ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നു കരുതി നടത്തിയ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. ആദ്യം, കൊല്ലപ്പെട്ടവർ ഭീകരരാണെന്നു യു.എസ് അവകാശപ്പെട്ടെങ്കിലും, പിന്നീട് നടന്ന അന്വേഷണത്തിൽ സത്യം തെളിഞ്ഞു.

സ്ഫോടക വസ്തുക്കൾ കൈമാറാനെത്തിയ ആളുകളെന്ന് ധരിച്ച് എം.ക്യു 9 റീപ്പർ ഡ്രോണുകൾ പിന്തുടർന്നിരുന്നത് സാധാരണക്കാരായ രണ്ട് അഫ്ഗാനികളെയായിരുന്നു. 25 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ഡ്രോണുകൾ മിസൈലയച്ച് ഇവരെ വധിക്കുന്നത് കൃത്യമായി കാണിക്കുന്നുണ്ട്. സമീപത്തു തന്നെ ഒന്നിലധികം കുട്ടികളെയും ദൃശ്യത്തിൽ കാണാൻ സാധിക്കും.

https://www.nytimes.com/video/us/politics/100000008166257/kabul-drone-strike-video.html?src=vidm

യുഎസ് സൈന്യം നിരീക്ഷിച്ചിരുന്ന സെമാരി അഹമ്മദിയെന്ന യുവാവിനെ വധിക്കാൻ നടത്തിയ ആക്രമണത്തിൽ, സമീപത്തുള്ള കെട്ടിടങ്ങളും തകർന്നുവീണു. ന്യൂയോർക്ക്‌ ടൈംസ് പുറത്തു വിട്ട വീഡിയോ അമേരിക്കയിൽ കടുത്ത പ്രതിഷേധ പ്രകടനങ്ങൾക്ക് കാരണമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button