ജപാകുസുമ സങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരിംസര്‍വ്വ പാപഘ്നം
പ്രണതോസ്മി ദിവാകരം.
അല്ലയോ പരപുരുഷ, അവിടന്ന് ആയിരക്കണക്കിന് ശിരസ്സുകളും കണ്ണുകളും, പാദങ്ങളും ഉള്ളവനാകുന്നു. ഈ വിശ്വം മുഴുവനായും അതിനും ഉപരിയായും വ്യാപിച്ചു നിൽക്കുന്ന അവിടന്ന് ചെറിയൊരിടം മാത്രമുള്ള മനസ്സിലും നിറഞ്ഞു പ്രകാശിക്കുന്നു. കഴിഞ്ഞുപോയതും ഇനി വരാനുള്ളതും എല്ലാം അവിടന്നുതന്നെയാണ് അതുമാത്രമല്ല ദേഹേന്ദ്രിയാദികളിൽ അടങ്ങിയിരിക്കുന്നവനാണ് അവിടുന്ന് എങ്കിലും അവയിൽനിന്നും അതീതമായി പരമാത്മരൂപത്തിൽ ചിദാനന്ദമൂർത്തിയായി വർത്തിക്കുന്നു
അല്ലയോ പരബ്രഹ്മസ്വരൂപനായ ഭഗവാനെ !
അങ്ങേയ്ക്കു നമസ്കാരംഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ
Post Your Comments