Latest NewsNewsIndia

തണുപ്പിനെ പ്രതിരോധിക്കാൻ മുറിയിൽ അടുപ്പ് കത്തിച്ചു: അമ്മയ്ക്കും മക്കൾക്കും ദാരുണാന്ത്യം

ന്യൂഡൽഹി: തണുപ്പ് മാറാൻ കത്തിച്ച അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് അമ്മയ്ക്കും നാല് കുട്ടികൾക്കും ദാരുണാന്ത്യം. ഷഹ്ദാരയിലെ സീമാപുരി മേഖലയിലാണ് സംഭവം. മോഹിത് കാലി എന്ന നിർമാണ തൊഴിലാളിയുടെ ഭാര്യ രാധയും (30) രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്.

ഓൾഡ് സീമാപുരിയിലെ ഫ്‌ളാറ്റിൽ അഞ്ച് പേർ അബോധാവസ്ഥയിൽ കിടക്കുന്നുവെന്ന് കാണിച്ച് പോലീസിന് ഉച്ചയോടെ സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് യുവതിയെയും കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാലിമാർ ഗാർഡനിലെ താമസക്കാരനായ അമർപാൽ സിംഗിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ഫ്‌ളാറ്റെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആർ സത്യസുന്ദരം പറഞ്ഞു.

Read Also   :   കൊവിഡ് അതിതീവ്ര വ്യാപനം: മൂന്നാഴ്ച ഏറെനിര്‍ണായകമെന്ന് ആരോഗ്യമന്ത്രി, ഒമിക്രോണിന് ഡെല്‍റ്റയെക്കാള്‍ ആറിരട്ടി വ്യാപനശേഷി

ഇടുങ്ങിയ ചെറിയ മുറിയിലായിരുന്നു ഇവർ താമസിച്ചത്. മുറിയ്‌ക്കുള്ളിൽ വായു സഞ്ചാരമില്ലാത്തതിനാൽ തണുപ്പിനെ പ്രതിരോധിക്കാനാണ് അടുപ്പ് കത്തിച്ചത്. മുറിയിൽ തങ്ങി നിന്ന പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button