AlappuzhaLatest NewsKeralaNattuvarthaNews

കാ​റും മി​നി ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : ര​ണ്ടുപേ​ര്‍​ക്ക് പ​രി​ക്ക്

കാ​ര്‍ യാ​ത്രി​ക​ന്‍ വ​ണ്ടാ​നം വെ​ളു​ത്തേ​ട​ത്ത് കു​ഞ്ഞു​മോ​ന്‍(51), ടി​പ്പ​ര്‍ ക്ലീ​ന​ര്‍ ബം​ഗാ​ള്‍ സ്വ​ദേ​ശി യാ​സി​ല്‍(30) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

അ​മ്പ​ല​പ്പു​ഴ: കാ​റും മി​നി ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്ക്. കാ​ര്‍ യാ​ത്രി​ക​ന്‍ വ​ണ്ടാ​നം വെ​ളു​ത്തേ​ട​ത്ത് കു​ഞ്ഞു​മോ​ന്‍(51), ടി​പ്പ​ര്‍ ക്ലീ​ന​ര്‍ ബം​ഗാ​ള്‍ സ്വ​ദേ​ശി യാ​സി​ല്‍(30) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ദേ​ശീ​യ​പാ​ത​യി​ല്‍ പു​ന്ന​പ്ര കു​റ​വ​ന്‍​തോ​ട് ചൊവ്വാഴ്ച ഉ​ച്ച​യ്ക്ക് 12നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ടി​പ്പ​ര്‍ ഹോ​ണ്ടസി​റ്റി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ദേ​ശീയ​പാ​ത​യ്ക്കു കു​റു​കെ മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ പു​ന്ന​പ്ര പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Read Also : വിദേശ ഫണ്ട് ഉപയോഗിച്ച് ഇന്ത്യക്കെതിരെ പൗരത്വ പ്രക്ഷോഭങ്ങളുൾപ്പെടെ ധനസഹായവും: എൻജിഒയുടെ ലൈസൻസ് റദ്ദാക്കി

ടി​പ്പ​ര്‍ മ​റി​ഞ്ഞ് വാഹനത്തിലുണ്ടായിരുന്ന ജൈ​വ​വ​ളം നി​റ​ച്ച ചാ​ക്കു​ക​ള്‍ റോ​ഡി​ൽ ചി​ത​റി​യ​തി​നാ​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തുടർന്ന് ആ​ല​പ്പു​ഴ​യി​ല്‍ ​നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​യും ന​ട്ടു​കാ​രും ചേ​ര്‍​ന്ന് ജൈ​വ​വ​ളം നി​റ​ച്ച ചാ​ക്കു​ക​ള്‍ നീ​ക്കം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്. പി​ന്നീ​ട് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ടി​പ്പ​ർ റോ​ഡി​ന്‍റെ അ​രി​കി​ലേ​ക്കു മാ​റ്റുകയാണ് ചെയ്തത്.

ആ​ല​പ്പു​ഴ അ​ഗ്നി​ര​ക്ഷാ​സേ​ന വി​ഭാ​ഗം അ​സി​. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വാ​ല​ന്‍റൈ​ൻ, ഗ്രേ​ഡ് എ​എ​സ്ടി ഒ. ​സാ​ബു, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ എ​ന്‍.​ആ​ര്‍. ഷൈ​ജു, സ​ജേ​ഷ്, ഷാ​ജ​ൻ കെ. ​ദാ​സ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button