IdukkiLatest NewsKeralaNattuvarthaNews

ക​ണ്ണ​ൻ ദേ​വ​ൻ ഫാ​ക്ട​റി​യി​ലെ സ്ത്രീ ​തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ക​ണ്ണ​ൻ ദേ​വ​ൻ കമ്പ​നി വാ​ഗു​വ​ര ഫാ​ക്ട​റി തൊ​ഴി​ലാ​ളി ഡെ​യ്സി (50)യാ​ണ് മ​രി​ച്ച​ത്

മ​റ​യൂ​ർ: തേ​യി​ല ഫാ​ക്ട​റി​യി​ലെ സ്ത്രീ ​തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ക​ണ്ണ​ൻ ദേ​വ​ൻ കമ്പ​നി വാ​ഗു​വ​ര ഫാ​ക്ട​റി തൊ​ഴി​ലാ​ളി ഡെ​യ്സി (50)യാ​ണ് മ​രി​ച്ച​ത്.

ബുധനാഴ്ച രാ​വി​ലെ ഒ​മ്പതോ​ടെയാണ് ഡെ​യ്സി​ കുഴഞ്ഞ് വീണത്. ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ ഡെ​യ്സി​യെ ഉ​ട​ൻ വാ​ഗു​വ​ര ഗ്രൂ​പ്പാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : പൊലീസ് വീട്ടിലെത്തിയതില്‍ വിരോധം: ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരേ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ രണ്ടു പേര്‍ പിടിയില്‍

തുടർന്ന് ആശുപത്രിയിലെത്തിയ മ​റ​യൂ​ർ പൊലീ​സ് മേ​ൽ​ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു. എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളിയായ പി. ​മു​നി​യാ​ണ്ടി​യാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: അ​രു​ണ്‍, അ​രു​ണ. മ​രു​മ​ക്ക​ൾ: പാ​ണ്ടി​യ​മ്മ, ശി​വ.

shortlink

Related Articles

Post Your Comments

Related Articles


Back to top button