Latest NewsIndia

റിപ്പബ്ലിക് ദിനാഘോഷം : കോളേജുകളിൽ സൂര്യനമസ്കാരം നടത്താൻ നിർദ്ദേശിച്ച് യുജിസി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന സൂര്യനമസ്കാര പരിപാടിയിൽ സർവകലാശാലകളും കോളേജുകളും പങ്കെടുക്കണമെന്ന് നിർദേശം നൽകി യു.ജി.സി. ദേശീയ യോഗാസന സ്പോർട്സ് ഫെഡറേഷനാണ് രാജ്യത്തുടനീളം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫെഡറേഷൻ ത്രിവർണ പതാകയ്ക്ക് മുന്നിൽ സംഗീത സൂര്യനമസ്കാരപരിപാടി ചെയ്യുന്നുണ്ട്. ഈ സമയത്ത് വിദ്യാർഥികൾ കലാലയങ്ങളിൽ യോഗ ചെയ്യണമെന്ന നിർദേശമാണ് യു.ജി.സി നൽകിയിരിക്കുന്നത്.

രാജ്യത്ത് 75-ാം റിപ്പബ്ലിക് ദിനാഘോഷമാണ് നടക്കാൻ പോകുന്നത്. അതിനുള്ള ഒരുക്കങ്ങൾ രാജ്യമെമ്പാടും നടക്കുന്നുണ്ട്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ച രാജ്പഥിലാണ് പരിപാടികൾ നടക്കുക. ബ്രിട്ടീഷ് രൂപകല്പനയിലുള്ള കസേരകളും വെളിച്ചവിതാനവും നടപ്പാതകളുമൊക്കെ ആഘോഷത്തിനായി തയ്യാറായി കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രാവിലെ 10.30 യ്ക്ക് സൈനിക പരേഡ് ആരംഭിക്കും. രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച 5,000 സൈനികരെ എൻ.സി.സി. പ്രത്യേക ചടങ്ങിൽ ആദരിക്കുമെന്നും രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്ക് പ്രത്യേക നന്ദിഫലകം കൈമാറുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൂന്നു സേനകളും ചേർന്നുള്ള അഭ്യാസക്കാഴ്ചയിൽ 75 യുദ്ധവിമാനങ്ങൾ പങ്കെടുക്കുന്നുണ്ട്. പോർവിമാനങ്ങളും ഹെലികോപ്റ്ററുകളുമായി 15 ദൃശ്യാവിഷ്കാരങ്ങളും ഉണ്ടായിരിക്കുമെന്ന് വ്യോമസേന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button