
മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവകൃഷി വ്യാപന യജ്ഞം കാർഷിക കേരളത്തിന്റെ ശ്രദ്ധ നേടുന്നു എന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം എക്സ് എം പി. അടുക്കള കൃഷിത്തോട്ടങ്ങൾ ശക്‌തിപ്പെടുത്തുവാൻ നടത്തുന്ന ആത്മാർത്ഥമായ ഇടപെടൽ കൊണ്ടാണ് ജൈവ കൃഷി വ്യാപന യജ്ഞം ശ്രദ്ധ നേടുന്നത്. പച്ചക്കറി തൈകൾ നട്ടു കൊടുക്കുക മാത്രമല്ല അതിന് കൃത്യമായ ഇടവേളകളിൽ വളവും മരുന്നും ഇട്ടു കൊടുക്കുന്നു എന്നുള്ളതാണ് കൃഷിയെ വ്യാപിപ്പിക്കുവാൻ നടത്തുന്ന മറ്റ് ഇടപെടലുകളിൽ നിന്ന് കേരള കോൺഗ്രസ് മാവേലിക്കര ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവ കൃഷി വ്യാപന യജ്ഞം കാർഷിക കേരളത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നതിന്റെ കാരണമായെതെന്ന് ജൈവ കൃഷി വ്യാപനയജ്ഞത്തിന്റെ ഭാഗമായി നടത്തിയ കാർഷീക ശിബിരം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ കാർഷിക ശിബിരത്തിൽ ജൈവ കൃഷി വ്യാപന യജ്ഞത്തിന്റെ വിഷയാവതരണം നടത്തി. ഉന്നതാധികാര സമതി അംഗം അഡ്വ തോമസ് എം മാത്തുണ്ണി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ കെ ജി സുരേഷ് കുമാർ സംസ്ഥാന ജനറൽ സെക്രട്ടറി തോമസുകുട്ടി മാത്യു ,കേരള മീഡിയ ആന്റ് പ്രഫഷണൽ സെൽ സംസ്ഥാന സെക്രട്ടറി ജേയിസ് ജോൺ വെട്ടിയാർ, ജില്ല വൈസ് പ്രസിഡന്റ് ജോർജ് മത്തായി, അലക്സി മാത്യു, നിയോജക മണ്ഡലം സെക്രട്ടറി അലക്സാണ്ടർ നൈനാൻ , മണ്ഡലം ജനറൽ സെക്രട്ടറി പ്രിയ ലാൽ മാവേലിക്കര, ശ്രീകണ്ഠൻ നായർ , ഡിജിബോയ്, സാം വലിയ വീട്ടിൽ, പി സി.ജോൺ സിജി മറിയം സണ്ണി, ജോർജ്ജ് വർഗീസ് , ബിനു മാത്യു, ഈപ്പൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
Post Your Comments