മോസ്‌കോ: ഉക്രൈൻ അതിർത്തി സംഘർഷത്തിനിടെ എരിതീയിൽ എണ്ണയൊഴിച്ചു കൊണ്ട് റഷ്യൻ പടനീക്കം. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തി ലക്ഷ്യമാക്കിയാണ് വൻ സൈനിക ട്രൂപ്പുകൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഉക്രൈനുമായി അതിർത്തി പങ്കിടുന്ന ഈ തന്ത്രപ്രധാന മേഖലയിൽ മാസങ്ങളായി സംഘർഷം പുകയുകയാണ്. ഏതു നിമിഷവും ഉക്രൈൻ ആക്രമിക്കപ്പെടുമെന്ന സ്ഥിതി നിലനിൽക്കവേ, പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് ശക്തമായ താക്കീത് നൽകിയിരുന്നു. എന്നാൽ, ഇതൊന്നും വകവയ്ക്കാതെയാണ് റഷ്യ വീണ്ടും അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നത്.
ഉപരോധം വഴി സാമ്പത്തികമായും വാണിജ്യപരമായും ഒറ്റപ്പെടുത്തുമെന്നുമുള്ള യൂറോപ്യൻ രാഷ്ട്രങ്ങളുടെ ഭീഷണി റഷ്യ മുഖവിലയ്ക്കെടുത്തിട്ടില്ല. അതിനാൽ തന്നെ,ചില രാജ്യങ്ങൾ ഉക്രൈന്റെ ആയുധശക്തി വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. അത്യാധുനിക ആയുധങ്ങൾ നൽകി അമേരിക്കയും ടാങ്ക് വേധ മിസൈലുകൾ നൽകി ബ്രിട്ടനും ഉക്രൈനെ പിന്തുണക്കുന്നുണ്ട്.
Post Your Comments