ന്യൂഡല്‍ഹി : സമാധാനം വേണം, ഞങ്ങളെ രക്ഷിക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യര്‍ത്ഥിച്ച് പാക്ക് അധിനിവേശ കശ്മീര്‍ സ്വദേശി. ഈ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇന്ത്യയും പ്രധാനമന്ത്രിയും രക്ഷിക്കണമെന്നാണു പാക്ക് അധിനിവേശ കശ്മീര്‍ സ്വദേശിയുടെ അഭ്യര്‍ഥന. ‘വരൂ, ഞങ്ങളെ രക്ഷിക്കൂ’ എന്നു പറഞ്ഞു സഹായം അഭ്യര്‍ത്ഥിക്കുന്നതു മാലിക് വസീം എന്നയാളാണെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് വീട്ടില്‍നിന്നു പുറത്താക്കിയതിനാല്‍ കുടുംബത്തോടൊപ്പം തെരുവില്‍ താമസിക്കേണ്ട സ്ഥിതിയാണെന്ന് ഇയാള്‍ വിഡിയോയില്‍ പറയുന്നു.
‘പൊലീസ് വീട് സീല്‍ ചെയ്ത് അടച്ചുപൂട്ടി, വീടു ഞങ്ങള്‍ക്കു തിരികെ തരണം. അതിനായി മുസഫറാബാദ് കമ്മിഷണറോട് ആവശ്യപ്പെടുകയാണ്. ഞങ്ങള്‍ കുട്ടികളോടൊപ്പം തെരുവിലാണുള്ളത്. എന്തെങ്കിലും സംഭവിച്ചാല്‍ ഉദ്യോഗസ്ഥരാണ് അതിന് ഉത്തരവാദികള്‍’. പാക് അധിനിവേശ കശ്മീരിലെ സ്വത്തുക്കള്‍ ഇന്ത്യയുടേയും സിഖുകാരുടേതുമാണെന്നാണ് മാലിക്കിന്റെ വാദം.
‘വീട് തുറന്നുതരണം. അല്ലെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം തേടേണ്ടിവരും. ഇവരെ ഒരു പാഠം പഠിപ്പിക്കണം. അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം വേണം. ഈ ക്രൂരതയില്‍നിന്ന് ഞങ്ങളെ രക്ഷിക്കാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുകയാണ്’, മാലിക് വസീം പറയുന്നു.
Post Your Comments