Latest NewsKerala

മുക്കിനുമുക്കിന് സമ്മേളനം,കൂടെ ഉപദേശവും,ആദ്യം സിപിഎമ്മുകാരെ ഉപദേശിക്ക്! :ജാഗ്രതാ പോസ്റ്റിട്ട മന്ത്രിയ്ക്ക് രൂക്ഷപരിഹാസം

തിരുവനന്തപുരം: കോവിഡ് ജാഗ്രത ഫേസ്ബുക്ക് പോസ്റ്റ് ആരോഗ്യമന്ത്രി വീണാ ജോർജിന് രൂക്ഷ വിമർശനവും പരിഹാസവും. ജനങ്ങളോട് കരുതലോടെയിരിക്കാൻ അഭ്യർഥിച്ചു കൊണ്ടുള്ള പോസ്റ്റിനു കീഴിൽ ആയിരക്കണക്കിന് പേരാണ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയത്.

പൊതു ചടങ്ങുകൾ കുറയ്ക്കാനും, നടത്തുന്ന ചടങ്ങിൽ പരമാവധി ആൾക്കാർ കുറച്ചു പങ്കെടുക്കാനുമടക്കം, മതി ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള മന്ത്രിയുടെ പോസ്റ്റിനു കീഴെ ജനങ്ങൾ പൂർണ്ണമായി വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും പ്രവർത്തകരുമാണ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നത്. മുക്കിനു മുക്കിന് പാർട്ടി സമ്മേളനം നടത്തുന്നത് അവരാണ്, ജനങ്ങളല്ല എന്നാണ് പോസ്റ്റിനെതിരെ വന്നിരിക്കുന്ന കമന്റുകൾ. മന്ത്രിയുടെ കമന്റ് ബോക്സ് തിരുവാതിര കളിയുടെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ ഗുരുതര സാഹചര്യത്തിലും തിരുവനന്തപുരത്തും തൃശ്ശൂരും നടത്തിയ തിരുവാതിര കളിയെപ്പറ്റി മന്ത്രിക്ക് എന്താണ് പറയാനുള്ളത് എന്നാണ് എല്ലാവരും ചോദിക്കുന്നത്.

ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരെ പങ്കെടുപ്പിച്ച് നടത്തിയ ജില്ലാ സമ്മേളനവും, മുഖ്യമന്ത്രി ഉൾപ്പെട്ട, കോഴിക്കോട് നടത്തിയ കടപ്പുറത്തെ പൊതു പരിപാടിയും ഒമിക്രോൺ സമൂഹ വ്യാപനം പ്രോത്സാഹിപ്പിച്ചുവെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button