ദില്ലി: തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കുവച്ച് പ്രിയങ്ക ഗാന്ധി. ചൊവ്വാഴ്ച ഫേസ്ബുക്കിലെ തത്സമയ ചാറ്റ് സെഷനിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ചെറുപ്പത്തിൽ ഞാനും രാഹുലുമായി എന്നും വഴക്കായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പക്ഷെ പുറത്തു നിന്ന് ആരെങ്കിലും ഞങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ ഒറ്റ ടീമായിരുന്നുവെന്നും, എന്ത് തന്നെയായാലും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എല്ലാ അംഗങ്ങള്‍ക്കും തീവ്രമായ ജനാധിപത്യം തന്റെ കുടുംബത്തിലുണ്ടായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
നിങ്ങളുടെ കുട്ടികള്‍ അവരുടെ ഗൃഹപാഠത്തില്‍ നിങ്ങളുടെ സഹായം ആവശ്യപ്പെടാറുണ്ടോ എന്ന് ചാറ്റിനിടെ ചോദിച്ച ഒരാള്‍ക്ക് മറുപടിയായി പ്രിയങ്ക പറഞ്ഞു. താന്‍ ഇന്നും സോഷ്യല്‍ മീഡിയ സെഷന് തൊട്ട് മുൻപ് ഒരു അസൈന്‍മെന്റില്‍ മകളെ സഹായിച്ചതായി പ്രിയങ്ക പറഞ്ഞു. ‘ചില ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം വീട്ടിലെത്തുമ്പോള്‍ അവരുടെ ഹോംവര്‍ക്ക് പൂര്‍ത്തിയാക്കിയെന്ന് ഉറപ്പ് വരുത്താനായി പുലര്‍ച്ചെ 3-4 മണി വരെ മക്കളുടെ കൂടെ ഇരിക്കേണ്ടി വരാറുണ്ട് ‘, പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘സാധാരണയായി തന്റെ കുട്ടികളുടെ ഹോംവര്‍ക്കില്‍ മാത്രമല്ല, അവരുടെ സുഹൃത്തുക്കള്‍ ആവശ്യപ്പെടുമ്പോള്‍ ആന്റി എന്ന നിലയില്‍ അവരുടെ ഹോംവര്‍ക്കിലും സഹായിക്കാറുണ്ട്’, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
Post Your Comments