KeralaLatest News

യാതൊരു ശാരീരിക അസ്വസ്ഥതയും ഇല്ലാതിരുന്നിട്ടും സരിതയെ കോവിഡ് തട്ടിയെടുത്തത് ഉറക്കത്തിൽ, നഴ്‌സിന്റെ മരണത്തിൽ ഞെട്ടി കേരളം

ഒപ്പം ജോലി ചെയ്തിരുന്ന യുവതിയുടെ പെട്ടെന്നുണ്ടായ മരണത്തിന്റെ ആഘാതത്തിലാണ് ആശുപത്രിയിലെ സഹപ്രവർത്തകരായ ആരോഗ്യപ്രവർത്തകർ.

തിരുവനന്തപുരം: വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സ് കോവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ ബന്ധുക്കളും ആരോ​ഗ്യ പ്രവർത്തകരും. ഗ്രേഡ് വൺ നഴ്സിങ് ഓഫിസർ പുത്തൻചന്ത വില്വമംഗലം വീട്ടിൽ പി.എസ്.സരിതയാണ് കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന യുവതിയുടെ പെട്ടെന്നുണ്ടായ മരണത്തിന്റെ ആഘാതത്തിലാണ് ആശുപത്രിയിലെ സഹപ്രവർത്തകരായ ആരോഗ്യപ്രവർത്തകർ.

കുണ്ടറ ഇളമ്പല്ലൂർ സ്വദേശിനിയാണ് സരിത. കല്ലറയിലെ കോവിഡ് കെയർ സെന്ററിലായിരുന്നു സരിതക്ക് ഡ്യൂട്ടി. ജനുവരി എട്ട് മുതൽ 17 വരെയാണ് കല്ലറ സിഎഫ്എൽടിസിയിൽ സരിത ഡ്യൂട്ടി ചെയ്തത്. ഡ്യൂട്ടി അവസാനിച്ച തിങ്കളാഴ്ച ദിവസമാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നു കോവിഡ് പരിശോധന നടത്തിയത്. പുത്തൻചന്തയിലുള്ള വീട്ടിൽ തന്നെ ക്വാറന്റീനിൽ പ്രവേശിച്ചു. ഒരു ദിവസം പിന്നിടും മുൻപാണ് വിധി മരണത്തിന്റെ രൂപത്തിലെത്തിയത്.

മറ്റ് അസ്വസ്ഥതകളൊന്നും ഇല്ലാതിരുന്ന സരിത ഉറക്കത്തിനിടെയാണ് മരിച്ചത്. ഇതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. പുതിയ കോവിഡ് വകഭേദം അത്ര ഗുരുതരമല്ല എന്ന് ആവർത്തിക്കുമ്പോഴും ഇത്തരം അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് കേരളം. ഭർത്താവ് എസ്.യേശുമണി ഗൾഫിലാണ്. മകൾ അർഥന അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ബിഎസ് സി ഒഫ്താൽമോളജി വിദ്യാർഥിനി. മകൻ അനന്തകൃഷ്ണൻ ഞെക്കാട് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി. സംസ്കാരം ഇന്ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button