പാരിസ്: രക്തബന്ധം ഉള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിരോധിക്കാൻ ഫ്രഞ്ച് ഭരണകൂടം. മിക്ക യൂറോപ്യൻ രാജ്യങ്ങളുടെയും പാത പിന്തുടർന്ന്, രണ്ടു നൂറ്റാണ്ടിന് ശേഷമാണ് ഫ്രാൻസിന്റെ ചരിത്രപരമായ തീരുമാനം. ഏതു പ്രായമായാലും പിതാവ്, മാതാവ്, മകൻ, മകൾ എന്നിവരുമായി ലൈംഗിക ബന്ധം പാടില്ല എന്നാണ് പുതിയ നിയമം.
Also Read:നെല്ലിൽ നിന്ന് സിമന്റ് നിർമ്മിക്കാം: പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് സർവ്വകലാശാല
നിലവിൽ 18 വയസ്സിന് മുകളിലുള്ള ആർക്കും ആരുമായും ഫ്രാൻസിൽ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെടാം. ഫ്രഞ്ച് വിപ്ലവത്തിന് ശേഷമാണ് രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധം, പ്രകൃതിവിരുദ്ധ ഭോഗം തുടങ്ങിയവ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ നിന്ന് ഭരണകൂടം ഒഴിവാക്കിയത്. എന്നാൽ, അടുത്തിടെ നടന്ന ഒരു സർവേയിൽ നിരവധി സ്ത്രീകൾ ഇൻസെസ്റ്റിന്റെ ഇരകളാകുന്നതായി കണ്ടെത്തിയിരുന്നു. നിയമപരിരക്ഷയുടെ ചുവടുപിടിച്ച് രാജ്യത്ത് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും പതിവാണ്. ഇതോടെയാണ് ഈ ആചാരം ഒഴിവാക്കണമെന്ന ആവശ്യം ശക്തമായത്.
‘ഏതു പ്രായമായാലും നിങ്ങളുടെ പിതാവ്, മാതാവ്, മകൻ, മകൾ എന്നിവരുമായി ലൈംഗിക ബന്ധം പാടില്ല. ഇത് പ്രായത്തിന്റെ പ്രശ്‌നമല്ല. ഇൻസെസ്റ്റിനെതിരെ പോരാടുകയാണ് ഞങ്ങൾ’ – ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി അഡ്രിയാൻ ടാക്വെ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.
Post Your Comments