Latest NewsKeralaNews

കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു: മണിക്കൂറുകള്‍ക്കകം മരുമകളുടെ വീട്ടിലെത്തി പിതാവും ജീവനൊടുക്കി

കൊച്ചി: ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന മകന്റെ വേര്‍പ്പാടില്‍ മനംനൊന്ത പിതാവ് മരുമകളുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തു. കാലടി മരോട്ടിച്ചോട് വടക്കുംഭാഗം വീട്ടില്‍ ആന്റണി(72)യാണ് മകന്‍ ആന്റോ(32)യുടെ വേര്‍പാടില്‍ ആത്മഹത്യ ചെയ്തത്.

2018-ലായിരുന്നു ആന്റോയും നിയയും വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളുണ്ട്. എന്നാൽ, വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. വീട്ടുകാരും ഇടവകക്കാരും പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് വിദേശത്തായിരുന്നു ആന്റോ ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാനാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ മാസമാണ് നാട്ടിലത്തെിയത്. തുടർന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും അതും വിജയിച്ചിരുന്നില്ല. ഇതോടെ നിരാശയിലായ യുവാവ് ഉച്ചയോടെ വേങ്ങൂര്‍ പാടശേഖരത്തിലെത്തി ദേഹത്ത്
പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

Read Also  :  ‘യു.എസ് ഉക്രൈന് ആയുധങ്ങൾ നൽകരുത്’ : മുന്നറിയിപ്പുമായി റഷ്യ

മകന്റെ മരണം അറിഞ്ഞയുടന്‍ വീട്ടില്‍ നിന്നിറങ്ങിയ ആന്റണി പെട്രോള്‍ വാങ്ങി മരുമകളുടെ വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ ആന്‍റണി ഇവർ നോക്കിനില്‍ക്കെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് ഓടിയെത്തിയ നാട്ടുകാര്‍
രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ആന്‍റണി മരിച്ചിരുന്നു. സംഭവമറിഞ്ഞ് മുനമ്പം ഡിവൈ.എസ്.പി എസ്. ബിനുവിന്‍റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തത്തെി. ശാസ്ത്രീയ പരിശോധന ഏജന്‍സികളും നടപടി പൂര്‍ത്തിയാക്കി. രാത്രിയോടെയാണ് ആന്‍റണിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ
പോലീസ് മേല്‍നടപടി സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button