Latest NewsInternational

‘യു.എസ് ഉക്രൈന് ആയുധങ്ങൾ നൽകരുത്’ : മുന്നറിയിപ്പുമായി റഷ്യ

മോസ്‌കോ: ഉക്രൈന് ആയുധങ്ങൾ നൽകരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകി റഷ്യ. വാഷിംഗ്ടണിലെ അമേരിക്കൻ എംബസിയാണ് ഇങ്ങനെയൊരു മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്.

‘റഷ്യ-ഉക്രെയിൻ പ്രശ്നം നയതന്ത്രപരമായ പരിഹരിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഉക്രൈൻ സായുധ സേനയ്ക്ക് രണ്ടാമത്തെ ബാച്ച് ആയുധങ്ങൾ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കണം’ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ റഷ്യൻ എംബസി കുറിച്ചു.

ഉക്രൈൻ ആക്രമിക്കാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും എംബസി അധികൃതർ പ്രഖ്യാപിച്ചു. സൈനികവിന്യാസമാണ് പ്രശ്നമെങ്കിൽ, ഞങ്ങളുടെ മണ്ണിൽ എങ്ങോട്ട് വേണമെങ്കിലും സായുധസേനകളെ നീക്കാനുള്ള അധികാരം റഷ്യയിൽ മാത്രം നിക്ഷിപ്തമാണ്. അക്കാര്യത്തിൽ അനിവാര്യമായി ഭയക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button