Latest NewsKeralaIndiaEntertainment

നടിയെ ആക്രമിച്ച കേസിൽ വരാനിരിക്കുന്നത് വലിയ വഴിത്തിരിവോ?ദിലീപിനെ തകർത്തത് മുൻ ഭാര്യയും സൂപ്പർ നടനും ചേർന്നെന്ന് മൊഴി

ഈ നടനെയും മുൻ ഭാര്യയായ മഞ്ജു വാര്യരെയും ചോദ്യം ചെയ്യണം എന്ന നിലപാടിലാണ് അന്വേഷണ സംഘം.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം മലയാള സിനിമയിലെ ഒരു സൂപ്പർ നടന് പിന്നാലെ. മലയാള സിനിമയിലെ ഒരു സൂപ്പർ നടനും എന്റെ ഭാര്യയും കൂടി ചേർന്നാണ് തന്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന് ദിലീപ് തന്നോടും മറ്റ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പൊലീസിന് നൽകിയ മൊഴി. അതുകൊണ്ട് തന്നെ ഈ നടനെയും മുൻ ഭാര്യയായ മഞ്ജു വാര്യരെയും ചോദ്യം ചെയ്യണം എന്ന നിലപാടിലാണ് അന്വേഷണ സംഘം.

സൂപ്പർ താരവും തന്റെ ഭാര്യയും ചേർന്നാണ് തന്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന് ദിലീപ് താനുൾപ്പെടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞിരുന്നു എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകിയത്. ഇക്കാര്യം പിന്നീട് ചില അഭിമുഖങ്ങളിൽ ബാലചന്ദ്രകുമാർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നടന്റെ പേര് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. അതേസമയം, ഈ സൂപ്പർ നടനെയും മുൻ ഭാര്യ മഞ്ജു വാര്യരെയും കുടുക്കാനുള്ള മനപൂർവമായ ശ്രമം നടക്കുന്നുണ്ടോ എന്ന സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

ഇതിനിടെ ദിലീപിന്റെ അടുത്ത സുഹൃത്തായ ജി.ശരത്തിനെ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ആലുവയിലെ സൂര്യ ഹോട്ടൽ ഉടമ അറിയപ്പെടുന്നത് സൂര്യ ശരത്ത് എന്ന പേരിലാണ്.ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ വിളിച്ചപ്പോൾ മുങ്ങിയ ശരത്ത് മുൻകൂർ ജാമ്യത്തിനു നീക്കവും തുടങ്ങി. ഇയാളുടെ ബിസിനസുകളിൽ ദിലീപിന്റെ സഹോദരൻ അനൂപിനു മുതൽമുടക്കുണ്ടെന്നാണ് സൂചന.

ദിലീപിന്റെ ബിസിനസ് പങ്കാളി കൂടിയാണ് ശരത്. ബാലചന്ദ്രകുമാർ ചൂണ്ടിക്കാട്ടിയ ‘വിഐപി’ ശരത്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ശരത്തിനെ നേരത്തെ തന്നെ ബാലചന്ദ്രകുമാറിനു പരിചയമുള്ളതിനാൽ ‘വിഐപി’യെന്നു വിശേഷിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button