KottayamKeralaLatest NewsNews

സിപിഎം മുന്‍ പഞ്ചായത്തംഗം മിനിയുടെ വീട്ടിൽ വാറ്റ്: ചാരായക്കച്ചവടം നടത്തിയ ഭർത്താവ് പിടിയിൽ

അയ്മനം: സിപിഎം മുന്‍പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ നിന്നും ചാരായം പിടിച്ചു. അയ്മനം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മുന്‍ അംഗം പുലിക്കുട്ടിശ്ശേരി വട്ടയ്ക്കാട് പാലത്തിനു സമീപം പാറപ്പുറത്ത് മിനിയുടെ വീട്ടില്‍ നിന്നാണ് ചാരായം പിടിച്ചത്. ചാരായം വാറ്റുകയും ചാരായക്കച്ചവടം നടത്തുകയും ചെയ്ത ഭർത്താവ് ശിവജിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.

കോട്ടയം നാര്‍ക്കോട്ടിക്ക് സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജവാറ്റുചാരായം പിടികൂടിയത്. ഇവരുടെ വീട്ടില്‍ അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന അഞ്ചു ലിറ്ററോളം വരുന്ന നാടന്‍ വാറ്റുചാരായമാണ് പിടിച്ചത്. ശിവജി എന്നു വിളിക്കുന്ന ഷാജി മോൻ ആയിരുന്നു എല്ലാത്തിനും നേതൃത്വം നൽകിയിരുന്നത്.

നാളുകളായി ഇവരുടെ വീട്ടില്‍ ചാരായം സൂക്ഷിക്കുകയും അനധികൃതമായി കച്ചവടം നടത്തിവരികയുമായിരുന്നു. പോലീസ് പരിഹോധനയ്ക്ക് എത്തിയപ്പോൾ ഷാജിമോന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളെ വിളിച്ചു വരുത്തിയാണ് പോലീസ് പിടികൂടിയത്. നിരവധി നാളുകളായി ഇവരുടെ വീട് കേന്ദ്രീകരിച്ച്‌ ചാരായക്കച്ചവടം നടത്തിവരുകയാണെന്നും പലവിധ സാമൂഹ്യ പ്രശ്‌നങ്ങളും ഇതുമൂലം നിരന്തരം പ്രദേശത്ത് പ്രശ്ങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാരും പോലീസിനെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button