കൊല്ലം: വാക്കു തര്‍ക്കത്തിനിടെ അമ്മയുടെ കൈ ഫൈബര്‍ വടികൊണ്ട് തല്ലിയൊടിച്ച മകന് അറസ്റ്റില്‍. ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതില്‍ ജോണ്‍ (40) ആണ് അറസ്റ്റിലായത്. അമ്മ ഡെയ്സിയുടെ കൈയാണ് മകന് വഴക്കിനിടെ തല്ലിയൊടിച്ചത്.
കൊട്ടിയത്ത് കഴിഞ്ഞ ദിവസമായിരുന്നു ക്രൂരമായ സംഭവം നടന്നത്. ജോണിന്റെ അമ്മ ഡെയ്സി കഴിഞ്ഞ കുറച്ചുനാളുകളായി മകളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജോണ്‍ സഹോദരിയുടെ വീട്ടിലെത്തി അമ്മയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനിടെ കൈവശമുണ്ടായിരുന്ന ഫൈബര്‍ വടികൊണ്ട് അമ്മയെ ജോണ്‍ ആക്രമിക്കുകയായിരുന്നു.
കൈയ്ക്ക് പരിക്കേറ്റ ഡെയ്സി ആശുപത്രിയില്‍ ചികിത്സ തേടി. ഡെയ്സിയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തെക്കുംഭാഗത്തുനിന്നും ജോണിനെ പിടികൂടിയത്.
Post Your Comments