തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം. ഒരാഴ്ചക്കിടെ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ 393 വിദ്യാര്‍ഥികള്‍ക്കും രണ്ട് വകുപ്പ് തലവന്‍മാര്‍ അടക്കമുള്ള അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചു. 35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ക്ലസ്റ്ററായി മാറിയ കോളജ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.
കോളജില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഒഴിവാക്കി ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ പരീക്ഷകള്‍ നടത്തുന്നുണ്ട്. അധ്യാപകര്‍ക്കും മറ്റ് ജിവനക്കാര്‍ക്കും കോവിഡ് ബാധിച്ച സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കോളേജ് അധികൃതര്‍ പറയുന്നു. രണ്ടാഴ്ചത്തേക്കെങ്കിലും പരീക്ഷ മാറ്റിവെക്കണമെന്ന അപേക്ഷയുമായി സർവ്വകലാശാലയെ സമീപിച്ചിരിക്കുകയാണ് വിദ്യാർത്ഥികൾ.
Post Your Comments